---
title: "കെപിഎസ്ടിഎ മേലടി ഉപജില്ലാ സമ്മേളനം "
english_title: "KPSTA Meladi Upazila Conference at meppayour"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175800/kpsta-meladi-upazila-conference-at-meppayour"
published_at: "2024-01-10T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e42d3d3f57_1_kpsta.jpg"
keywords: []
---

# കെപിഎസ്ടിഎ മേലടി ഉപജില്ലാ സമ്മേളനം 

> **Lead Summary:**  മേപ്പയ്യൂര്‍: കെപിഎസ്ടിഎ മേലടി ഉപജില്ലാ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജീവന്‍ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വള്ളില്‍ മുഖ്യപ്രഭാഷണം നടത്തി.

## Article Content

 മേപ്പയ്യൂര്‍: കെപിഎസ്ടിഎ മേലടി ഉപജില്ലാ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജീവന്‍ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വള്ളില്‍ മുഖ്യപ്രഭാഷണം നടത്തി.

ഉപജില്ലാ സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍, ടി.സി. സുജയ, ആര്‍.പി. ഷോഭിദ്, ജെ.എന്‍ ഗിരീഷ്, കെ. ഹരീഷ്, പി. സായൂജ്, എന്നിവര്‍ സംസാരിച്ചു.

ഉപജില്ലാ ഭാരവാഹികളായി കെ. നാസിബ് പ്രസിഡന്റ്, ടി.കെ. രജിത്ത് സെക്രട്ടറി, ഒ.പി. റിയാസ് ട്രഷറര്‍ എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175800/kpsta-meladi-upazila-conference-at-meppayour)