---
title: "ബസ് റൂട്ട് അനുവദിക്കണം; ഏകതാപരിഷത്ത് "
english_title: "Bus route should be allowed; Ekatha Parishath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175824/bus-route-should-be-allowed-ekatha-parishath"
published_at: "2024-01-10T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e5154cb6da_1_ksrtc.jpg"
keywords: []
---

# ബസ് റൂട്ട് അനുവദിക്കണം; ഏകതാപരിഷത്ത് 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ പെരുവണ്ണാമൂഴി ജാനകിക്കാട് ടൂറിസ്റ്റ് കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അനുവദിക്കണമെന്ന് ഏകതാപരിഷത്ത് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ പെരുവണ്ണാമൂഴി ജാനകിക്കാട് ടൂറിസ്റ്റ് കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അനുവദിക്കണമെന്ന് ഏകതാപരിഷത്ത് ആവശ്യപ്പെട്ടു.

മലയോരമേഖലകളിലെ യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദ്ദേശിച്ച സ്ഥിതിക്ക് ഈ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് പന്തിരിക്കര ഒറ്റക്കണ്ടം ഗോപുരത്തിലിടം ക്ഷേത്രം കുളക്കണ്ടം കടിയങ്ങാട് പാലം തെക്കേടത്ത് കടവ് വഴി ആയഞ്ചേരിയിലൂടെ വടകരയിലേക്ക് ബസ് റൂട്ട് അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് അഞ്ചുമണി കഴിഞ്ഞാല്‍ എവിടേക്കും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. മലയോര മേഖലയായ ചെമ്പനോട പൂഴിത്തോട് പന്നിക്കൂട്ടൂര്‍ കോളനി മുതുകാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സുഗന്ധവിള കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളില്‍ ഒക്കെ ഉള്ളവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്യോഗസ്ഥന്മാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ബസ് റൂട്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175824/bus-route-should-be-allowed-ekatha-parishath)