---
title: "കാത്തിരിപ്പിന് വിരാമം; സഹല ഇബ്രാഹിമിന് ഇനി സുരക്ഷിതമായി വീട്ടിലെത്താം "
english_title: "No more waiting; Zahala Ibrahim can now reach home safely"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/175845/no-more-waiting-zahala-ibrahim-can-now-reach-home-safely"
published_at: "2024-01-10T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e6e73c7db2_1_sahala.jpg"
keywords: []
---

# കാത്തിരിപ്പിന് വിരാമം; സഹല ഇബ്രാഹിമിന് ഇനി സുരക്ഷിതമായി വീട്ടിലെത്താം 

> **Lead Summary:** **ചക്കിട്ടപാറ: **സഹല ഇബ്രാഹിമിന് ഇനി സുരക്ഷിതമായി വീട്ടിലെത്താം രണ്ട് പതിറ്റാണ്ടിലെ കാത്തിരിപ്പിന് വിരാമമായി.

## Article Content

**ചക്കിട്ടപാറ: **സഹല ഇബ്രാഹിമിന് ഇനി സുരക്ഷിതമായി വീട്ടിലെത്താം രണ്ട് പതിറ്റാണ്ടിലെ കാത്തിരിപ്പിന് വിരാമമായി.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 15 ല്‍ കായലാട്ടുപുറത്ത് ഇബ്രാഹിമിന്റെ മകള്‍ സഹല ഇബ്രാഹാമിനാണ് 130 നീളത്തിലും 3 മീറ്റര്‍ വിതിയിലും ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പേരാമ്പ്ര ബിആര്‍സി, ഗവണ്‍മെന്റ് സികെജി കോളേജ് എന്‍എസ്എസ് യൂണിറ്റ്, സിപിഎം പറമ്പല്‍ ബ്രാഞ്ച് എന്നിവയുടെ സഹകരണത്തോടെ റോഡ് നിര്‍മ്മിച്ച് നല്‍കിയത്.

ചക്കിട്ടപാറ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സേവാസ് പദ്ധതിയുടെ ഭാഗമായാണ് ജനകീയ പങ്കാളിത്തത്തോടെ ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്ത്. റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ സുനില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം വിനിഷ ദിനേശന്‍ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, വാര്‍ഡ് അംഗങ്ങളായ എം.എം പ്രദീപന്‍, വിനീത മനോജ്, ബിന്ദു സജി, ബിആര്‍സി കോഡിനേറ്ററായ ബി.പി നിത, പി.പി. ലിനീഷ്, പി.കെ ഹിമ, വി.വി ജസ്‌ന, കെ സൗമ്യ, എല്‍.വി രജ്ഞിത്ത്, എം.ബി പ്രകാശന്‍, സുബൈദ മജീദ്, ദാസ് അലകാലതില്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/175845/no-more-waiting-zahala-ibrahim-can-now-reach-home-safely)