ചെമ്പനോട അമ്പാട്ട് മുക്കില്‍ കുടിവെളള പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാവുന്നു; നടപടിയെടുക്കാതെ അധികൃതര്‍

ചെമ്പനോട അമ്പാട്ട് മുക്കില്‍ കുടിവെളള പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാവുന്നു; നടപടിയെടുക്കാതെ അധികൃതര്‍
Dec 24, 2021 11:34 AM | By Perambra Editor

 ചെമ്പനോട: കുടിവെളള പൈപ്പ് പൊട്ടി ശുദ്ധ ജലം പാഴാവുന്നു യാതൊരു നടപടിയുമെടുക്കാതെ അധികൃതര്‍ നിസംഗതയില്‍. ചെമ്പനോട താമരമുക്കിന് സമീപം അമ്പാട്ട് മുക്കിലാണ് റോഡരികിലുള്ള ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാവുന്നത്.

രണ്ടാഴ്ച്ചയോളമായ് പ്രദ്ദേശത്തെ ജനങ്ങളുടെ പ്രധാന കുടിവെള്ള മാര്‍ഗമായ ഈ പെപ്പില്‍ നിന്നും വെള്ളം പാഴായി പോകുന്നത്. ചോര്‍ച്ച സംബന്ധിച്ച് പലതവണ അതോറിറ്റിയെ അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍.

രണ്ട് വര്‍ഷം മുന്‍പ് ഈ കുടിവെള്ള പൈപ്പ് വാഹനം കൊണ്ടിടിച്ചതിനെ തുടര്‍ന്ന് പൊട്ടിയിരുന്നു. അന്ന് ഇത് നന്നാക്കിയതായിരുന്നു. അവിടെ തന്നെയാണിപ്പോള്‍ പൈപ്പ് ചോര്‍ന്ന് വെള്ളം പാഴായി പോയി കൊണ്ടിരിക്കുന്നത്.

ഒരു നാടിന്റെ തന്നെ പ്രധാന കുടിവെള്ള മാര്‍ഗമാണിത്. പെപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വന്‍ തോതിലാണ് ഇവിടെ നിന്ന് വെള്ളം പാഴായി പോകുന്നത്. വേനല്‍ കാലമെത്താനിരിക്കെ വെള്ളമിങ്ങനെ പാഴാകുന്നത് ഈ പ്രദേശത്തെ കടുത്ത ജലക്ഷാമത്തിലേക്ക് എത്തിക്കും.

പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന ഈ റോഡില്‍ വാഹനയാത്രക്കാരുടെയും കാല്‍നടക്കാരുടെയും ദേഹത്ത് വെള്ളം തെറിക്കുന്ന അവസ്ഥയാണിപ്പോള്‍.

അതുപോലെ അടുത്തുള്ള വീട്ടിലേക്കും ഈ വെള്ളം തെറിച്ച് വീടിനും ഭീഷണിയാവുകയും റോഡിലൂടെ ജലമൊഴുകി റോഡും തകരുന്ന അവസ്ഥയിലാണുള്ളത്.

പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. വേനല്‍ തുടങ്ങാനിരിക്കെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നതില്‍ പ്രതിഷേധവും ശക്തമാണ്

Drinking water pipe ruptures at Chembanoda Ambat Mukku and fresh water is wasted; Authorities without action

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories