---
title: "പേരാമ്പ്ര ഒലീവ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം 13 ന് "
english_title: "Perambra Olive Public School Anniversary Celebration on 13"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176051/perambra-olive-public-school-anniversary-celebration-on-13"
published_at: "2024-01-11T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f92c2e2b3c_1_olive.jpg"
keywords: []
---

# പേരാമ്പ്ര ഒലീവ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷം 13 ന് 

> **Lead Summary:** **പേരാമ്പ്ര: **ഒലീവ് പബ്ലിക് സ്‌കൂളിന്റെ 24 -ാമത് വാര്‍ഷികാഘോഷം ജനുവരി 13 ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **ഒലീവ് പബ്ലിക് സ്‌കൂളിന്റെ 24 -ാമത് വാര്‍ഷികാഘോഷം ജനുവരി 13 ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകിട്ട് 3.30ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം സിനിമാ സീരിയല്‍ നടന്‍ കെ.കെ മൊയ്തീന്‍ കോയ നിര്‍വ്വഹിക്കും. സ്‌കൂള്‍ ചെയര്‍മാന്‍ എസ്.പി കുഞ്ഞമ്മദ് അധ്യക്ഷത വഹിക്കും. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.

പ്രിന്‍സിപ്പല്‍ കെ.വി ജോര്‍ജ്, ലെയ്സണ്‍ ഓഫീസര്‍ പി.എ മുഹമ്മദ്, അധ്യാപിക മിനി ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176051/perambra-olive-public-school-anniversary-celebration-on-13)