---
title: "സഹയാത്ര പാലിയേറ്റീവ് കെയര്‍ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു "
english_title: "Sahayathra Palliative Care is launching a new initiative at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176085/sahayathra-palliative-care-is-launching-a-new-initiative-at-perambra"
published_at: "2024-01-11T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fb2c6ac1a4_1_sand.jpg"
keywords: []
---

# സഹയാത്ര പാലിയേറ്റീവ് കെയര്‍ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു 

> **Lead Summary:** ** പേരാമ്പ്ര:** സഹയാത്ര പാലിയേറ്റീവ് കെയര്‍ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. കിടപ്പുരോഗികളുടെ സ്വാന്തന പരിചരണത്തിനു ഫണ്ട് കണ്ടെത്തുന്നതിനായി 'സഹയാത്ര വസ്ത്രാലയം' എന്ന പേരില്‍ റെഡി മെയിഡ് കട 2024 ജനുവരി 13 ശനിയാഴ്ച കാലത്തു 10 മണിക്ക് തുറന്നു പ്രവര്‍ത്തിക്കുകയാണ്.

## Article Content

** പേരാമ്പ്ര:** സഹയാത്ര പാലിയേറ്റീവ് കെയര്‍ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയാണ്. കിടപ്പുരോഗികളുടെ സ്വാന്തന പരിചരണത്തിനു ഫണ്ട് കണ്ടെത്തുന്നതിനായി 'സഹയാത്ര വസ്ത്രാലയം' എന്ന പേരില്‍ റെഡി മെയിഡ് കട 2024 ജനുവരി 13 ശനിയാഴ്ച കാലത്തു 10 മണിക്ക് തുറന്നു പ്രവര്‍ത്തിക്കുകയാണ്.

കച്ചവടത്തില്‍ ലഭിക്കുന്ന ലാഭം കിടപ്പു രോഗികളുടെ പരിചരണത്തിനു വേണ്ടി ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. സഹയാത്ര വസ്ത്രാലയത്തില്‍ നിന്നും മിതമായ വിലയില്‍ എല്ലാവിധ റെഡി മെയ്ഡ് വസ്ത്രങ്ങളും ലഭ്യമാകും. ഒപ്പം ലേഡീസ് ടൈലറിംഗും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ചുരിദാര്‍, ബ്ലൗസ്, നൈറ്റി, യൂണിഫോമുകള്‍, ലാച്ച, ഫ്രോക്ക് തുടങ്ങിയവ ഉത്തരവാദിത്വത്തോടുകൂടി തയ്ച്ചു നല്‍കുന്നു.

ഈ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങി സഹകരിക്കണമെന്നും സഹയാത്ര വസ്ത്രാലയത്തിലൂടെ നമ്മുടെ സന്തോഷങ്ങള്‍ മറ്റുള്ളവര്‍ക്ക് തണലായി മാറുമെന്നും സഹയാത്ര പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ മുനീര്‍ എരവത്ത് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176085/sahayathra-palliative-care-is-launching-a-new-initiative-at-perambra)