---
title: "മാവേലി സ്റ്റോറിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ച് മഹിള കോണ്‍ഗ്രസ് "
english_title: "Mahila Congress organized protest dharna in front of Maveli store"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176096/mahila-congress-organized-protest-dharna-in-front-of-maveli-store"
published_at: "2024-01-11T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659fc15d24b04_1_dharna.jpg"
keywords: []
---

# മാവേലി സ്റ്റോറിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ച് മഹിള കോണ്‍ഗ്രസ് 

> **Lead Summary:** പാലേരി: മാവേലി സ്റ്റോറുകളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാത്തതിലും വിലക്കയറ്റത്തിനുമെതിരെ മഹിള കോണ്‍ഗ്രസ് മാവേലി സ്റ്റോറിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

പാലേരി: മാവേലി സ്റ്റോറുകളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാത്തതിലും വിലക്കയറ്റത്തിനുമെതിരെ മഹിള കോണ്‍ഗ്രസ് മാവേലി സ്റ്റോറിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

നിലവില്‍ നല്‍കുന്ന സബ്സിഡികള്‍ പിന്‍വലിച്ചത് സാധാരണക്കാരോടുള്ള ക്രൂരയതാണെന്നും അന്നം നല്‍കാതെ മദ്യം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സമരത്തില്‍ പ്രതിഷേധമുയര്‍ന്നു.

ചങ്ങരോത്ത് മണ്ഡലം മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലേരി മാവേലി സ്റ്റോറിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ മഹിള കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്  എം. സൈറാബാനു ഉദ്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.സി. മിനി അധ്യക്ഷത വഹിച്ചു.

മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഗിരിജ ശശി മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്  വി.പി. ഇബ്രാഹിം, പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ പ്രകാശന്‍ കന്നാട്ടി, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ഷൈലജ ചെറുവോട്ട്, കെ.കെ. സുവര്‍ണ്ണ, ഒ.പി. ശ്രീജ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് ജനറല്‍ സെക്രട്ടറി സ്മിത റോജി സ്വാഗതം പറഞ്ഞ ചടങ്ങിന് മണ്ഡലം ട്രഷറര്‍ കത്രീന കുരൃന്‍ നന്ദിയും പറഞ്ഞു.

ധര്‍ണ്ണക്ക് ഇ.സി. ലീലഅമ്മ, രുഗ്മിണി കങ്കാടത്ത്, എം.കെ. ദേവി, പ്രവിത രാമചന്ദ്രന്‍, ശോഭ താനഞ്ചേരി, ദീപ മനോജ്, ഷിജി കല്ലൂര്‍, കെ. ഇന്ദിര, ദീപ ജയറാം, കെ.കെ. അജിത, ബിനു ശ്രീനിവാസന്‍, ടി.പി. കല്യാണി, ശ്രീകല കൊല്ലിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176096/mahila-congress-organized-protest-dharna-in-front-of-maveli-store)