---
title: "കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനം ; പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂളില്‍ "
english_title: "KSTA Kozhikode District Conference; At Paleri vadakkumbad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176184/ksta-kozhikode-district-conference-at-paleri-vadakkumbad-higher-secondary-school"
published_at: "2024-01-11T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a02ab6ea7be_1_ksta.jpg"
keywords: []
---

# കെഎസ്ടിഎ കോഴിക്കോട് ജില്ലാ സമ്മേളനം ; പാലേരി വടക്കുമ്പാട് ഹയർ സെക്കൻഡറി സ്‌കൂളില്‍ 

> **Lead Summary:** **പാലേരി : **'മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം' എന്നീ 'മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കെഎസ്ടിഎ 33-മത് കോഴിക്കോട് ജില്ലാ സമ്മേളനം അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവും മുന്‍ എംഎല്‍എയുമായിരുന്ന വി.വി ദക്ഷിണാമൂര്‍ത്തിയുടെ പേരില്‍ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ഹാളില്‍ 2024 ജനുവരി 13, 14 തീയ്യതികളില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പാലേരി : **'മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം' എന്നീ 'മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കെഎസ്ടിഎ 33-മത് കോഴിക്കോട് ജില്ലാ സമ്മേളനം അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവും മുന്‍ എംഎല്‍എയുമായിരുന്ന വി.വി ദക്ഷിണാമൂര്‍ത്തിയുടെ പേരില്‍ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ ഹാളില്‍ 2024 ജനുവരി 13, 14 തീയ്യതികളില്‍ നടക്കുമെന്ന് അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പ്രശസ്ത കഥാകൃത്തും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയുമായ അശോകന്‍ ചെരുവില്‍ ജനുവരി 13 ന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 2 മണിക്ക് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് 'വിജ്ഞാന സമൂഹവും കേരളവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കെഎസ്ടിഎ സംസ്ഥാന പ്രസിഡണ്ട് ഡി. സുധീഷ്, ട്രഷറര്‍ ടി.കെ.എ. ഷാഫി, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.സി മഹേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനീഷ് ലാല്‍, വി.പി രാജീവന്‍, പി.എസ് സ്മിജ, കെ. ഷാജിമ എന്നിവര്‍ പങ്കെടുക്കും.

വൈകീട്ട് 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പി.വി. അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ എന്നിവര്‍ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് പൂര്‍വ്വകാല അധ്യാപകരുടെ സംഗമം, വിദ്യാഭ്യാസ സദസ്സുകള്‍, അധ്യാപിക സംഗമം, സാംസ്‌കാരിക സായാഹ്നം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ ഷോ, പ്രശസ്ത സിനിമാ സീരിയല്‍ നടി ഗായത്രി വര്‍ഷ, മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ്, സാംസ്‌ക്കാരിക പ്രവര്‍ത്തകരായ കെ. ജയദേവന്‍, എം.ജെ ശ്രീചിത്രന്‍, പ്രശസ്ത ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

സംഘാടകസമിതി വൈസ് ചെയര്‍മാന്‍മാരായ പി.എസ്. പ്രവീണ്‍, കെ.വി അശോകന്‍, ജനറല്‍ കണ്‍വീനര്‍ വി.ടി. രതി, ജോയിന്‍ കണ്‍വീനര്‍മാരായ കെ.കെ. ബാബു, അനില്‍ വി.കെ.പി ബിജു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176184/ksta-kozhikode-district-conference-at-paleri-vadakkumbad-higher-secondary-school)