---
title: "കെഎച്ച്എസ്ടിയു ജില്ലാ സമ്മേളനം ശനിയാഴ്ച പേരാമ്പ്രയില്‍ "
english_title: "KHSTU district conference on Saturday at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176253/khstu-district-conference-on-saturday-at-perambra"
published_at: "2024-01-12T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0dc0b9e901_1_karuth.jpg"
keywords: []
---

# കെഎച്ച്എസ്ടിയു ജില്ലാ സമ്മേളനം ശനിയാഴ്ച പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര:** കെഎച്ച്എസ്ടിയു ജില്ലാ സമ്മേളനം ശനിയാഴ്ച പേരാമ്പ്രയില്‍ വെച്ച് നടക്കുന്നു.

## Article Content

**പേരാമ്പ്ര:** കെഎച്ച്എസ്ടിയു ജില്ലാ സമ്മേളനം ശനിയാഴ്ച പേരാമ്പ്രയില്‍ വെച്ച് നടക്കുന്നു.

കേരളത്തിലെ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് ധൈഷണികമായ ദിശാബോധം നല്‍കി സക്രിയമായ ഇടപെടലുകളിലൂടെ കൗമാര വിദ്യാഭ്യാസത്തെ മികവുറ്റ ഒന്നാക്കി മാറ്റുന്നതില്‍ നീണ്ട 22 വര്‍ഷം നേതൃപരമായ പങ്ക് വഹിച്ച അധ്യാപക കൂട്ടായ്മയാണ് കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍.

മാനവികമാവണം ഇന്ത്യ സുരക്ഷിതമാവണം കേരളം കരുതലാവണം വിദ്യാഭ്യാസം എന്ന കാലിക പ്രസക്തമായ പ്രമേയവുമായി 23 മത് കോഴിക്കോട് ജില്ലാ സമ്മേളനം പേരാമ്പ്രയിലെ ദയ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച കാലത്ത് 9 ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ്  ആര്‍.കെ ഷാഫി പതാക ഉയര്‍ത്തുന്നത്തോടെ തുടക്കം കുറിക്കും.

കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ മുഖ്യാതിഥി ആയി പങ്കെടുക്കും.

വിദ്യാഭ്യാസ സമ്മേളനം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. പ്രമേയ ചര്‍ച്ച പ്രശസ്ത നാടക കലാകാരന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യും.

വിവിധ സെഷനുകളില്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കും. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സി.ടി.പി ഉണ്ണിമൊയ്തീന്‍കുട്ടി, സലാം കല്ലായി, പി.എ അബ്ദുല്‍ ഗഫൂര്‍, കെ.കെ അബൂബക്കര്‍ തുടങ്ങിയ നേതാക്കള്‍ക്ക് യാത്രയയപ്പ് നല്‍കും.

പ്രകടനത്തോടു കൂടി സമ്മേളനം സമാപിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ എസ്.പി കുഞ്ഞമ്മദ്, ജനറല്‍ കണ്‍വീനര്‍ ആര്‍.കെ ഷാഫി, വര്‍ക്കിങ് ചെയര്‍മാന്‍ പി.സി സിറാജ്, കെ.എം ട്രഷറര്‍ ശാമില്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176253/khstu-district-conference-on-saturday-at-perambra)