---
title: "മുസ്ലീം യൂത്ത് ലീഗ് തറമ്മല്‍ ശാഖാ അകംപൊരുള്‍ സംഘടിപ്പിച്ചു "
english_title: "The event was organized by the Tharammal branch of the Muslim Youth League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17631/the-event-was-organized-by-the-tharammal-branch-of-the-muslim-youth-league"
published_at: "2021-12-24T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c58aa258df3_kk.jpg"
keywords: []
---

# മുസ്ലീം യൂത്ത് ലീഗ് തറമ്മല്‍ ശാഖാ അകംപൊരുള്‍ സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര : **അകം പൊരുള്‍ ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്തില്‍ തറമ്മല്‍ ശാഖയില്‍ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. മുസ്ലീം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര : **അകം പൊരുള്‍ ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായി അരിക്കുളം പഞ്ചായത്തില്‍ തറമ്മല്‍ ശാഖയില്‍ പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. മുസ്ലീം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചത്.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എന്‍.കെ ഷറഫുദ്ദീന്‍ അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് തീം പ്രഭാഷണവും ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി പദ്ധതി വിശദീകരണവും നടത്തി.

പി. ഹംസ മൗലവി, പൊയിലങ്ങല്‍ അമ്മദ്, സലിം മിലാസ്, കെ.സി. മുഹമ്മദ്, ഷംസുദ്ദീന്‍ വടക്കയില്‍, കെ.എം അബ്ദുല്‍ സലാം, എന്‍.കെ. അഷ്‌റഫ്, സുഹൈല്‍ അരിക്കുളം, ഷബിന്‍ കാരയാട്, എ.കെ. സിറാജ്, ഷുഹൈബ് തറമ്മല്‍, മനാഫ് തറമ്മല്‍, ജലീല്‍ കുനിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികളായി എന്‍.കെ. ഷറഫുദ്ദീന്‍ (പ്രസിഡന്റ്), ടി. നിസാമുദ്ദീന്‍ (ജനറല്‍ സെക്രട്ടറി), കെകെ മുഹമ്മദ് (വൈ.പ്രസിണ്ടന്റ്), ടി.കെ നിസാം മുഹമ്മദ്, പി.വി. ഷാമില്‍, അഷ്മില്‍ മുഹമ്മദ് (ജോ:സെക്രട്ടറി), കെ.കെ ദില്‍ഷാദ് (ട്രഷറര്‍) എന്നിവരെ തിരെഞ്ഞെടുത്തു.

കെ.കെ ദില്‍ഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിന് ടി. നിസാമുദീന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17631/the-event-was-organized-by-the-tharammal-branch-of-the-muslim-youth-league)