---
title: "കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം തിരുമുറ്റം കല്ല് പതിക്കല്‍ ചടങ്ങ് ആരംഭിച്ചു"
english_title: "Maha Vishnu temple tirumutam stone laying ceremony started at Kutoth Thek"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176345/maha-vishnu-temple-tirumutam-stone-laying-ceremony-started-at-kutoth-thek"
published_at: "2024-01-12T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a14044f04ac_temple.jpg"
keywords: []
---

# കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രം തിരുമുറ്റം കല്ല് പതിക്കല്‍ ചടങ്ങ് ആരംഭിച്ചു

> **Lead Summary:** കോഴിക്കോട്: കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുമുററത്തിന്റ കല്ല് പതിക്കല്‍ ചടങ്ങ് ആരംഭിച്ചു. ക്ഷേത്രം തന്ത്രി ബഹ്‌മശ്രീ ബാണത്തൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പേരാമ്പ്ര പ്രിയ ജ്വല്ലറി ഉടമ ദിലീപ് സേട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

കോഴിക്കോട്: കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുമുററത്തിന്റ കല്ല് പതിക്കല്‍ ചടങ്ങ് ആരംഭിച്ചു. ക്ഷേത്രം തന്ത്രി ബഹ്‌മശ്രീ ബാണത്തൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പേരാമ്പ്ര പ്രിയ ജ്വല്ലറി ഉടമ ദിലീപ് സേട്ട് ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് ക്ഷേത്രം പുന:പ്രതിഷ്ഠാ കമ്മിറ്റി പ്രസിഡണ്ട് ടി.കെ. ബാല ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. വി.പി. രാമചന്ദ്രന്‍ നായര്‍, വി.പി. ഭാസകരന്‍ നായര്‍, ജി.കെ കുഞ്ഞിക്കണ്ണന്‍, എ.കെ അഭിലാഷ്, വി.ടി നാരായണന്‍, കുട്ടമ്പത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കൊളോറത്ത് രാധാകൃഷ്ണന്‍ , ഇ.യം. ബാലന്‍, ശ്രീഗേഷ് കുട്ടോത്ത്, ഗിരീഷ് കുട്ടമ്പത്ത്, രത്‌നവല്ലി ടീച്ചര്‍, ബബിജ ഹരീഷ് എന്നിവര്‍ സംസാരിച്ചു.

സാമൂഹിക പ്രവര്‍ത്തകരായ രാജീവന്‍ മഞ്ചേരി കൊണ്ടയാട്ട്, മോഹനന്‍ തിരുമംഗലത്ത്, വി.കെ ഉണ്ണി, വി.പി ഗംഗാധരന്‍, വെങ്കക്കുന്നുമ്മല്‍ സത്യന്‍ മാസ്റ്റര്‍, തേക്കില്‍ സുനി, കരുവാന്‍കണ്ടി മീത്തല്‍ രാജീവന്‍ എന്നിവര്‍സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176345/maha-vishnu-temple-tirumutam-stone-laying-ceremony-started-at-kutoth-thek)