---
title: "പേരാമ്പ്ര സ്വദേശിയായ യുവാവ്  കാറിന് തീ കൊളുത്തി ആത്മഹത്യക്ക്ശ്രമിച്ചു"
english_title: "A young man from Perampra set fire to his car and tried to commit suicide"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176384/a-young-man-from-perampra-set-fire-to-his-car-and-tried-to-commit-suicide"
published_at: "2024-01-12T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a15ae264bc0_accident.jpg"
keywords: []
---

# പേരാമ്പ്ര സ്വദേശിയായ യുവാവ്  കാറിന് തീ കൊളുത്തി ആത്മഹത്യക്ക്ശ്രമിച്ചു

> **Lead Summary:** **കോഴിക്കോട്:** വടകര ദേശീയപാതയില്‍ മീത്തലെ മുക്കാളിയില്‍ കാറില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം.

## Article Content

**കോഴിക്കോട്:** വടകര ദേശീയപാതയില്‍ മീത്തലെ മുക്കാളിയില്‍ കാറില്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം.

പേരാമ്പ്ര എരവട്ടൂര്‍ സ്വദേശി ബിജു (43) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാറില്‍നിന്നു പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ കാറിന്റെ ചില്ലു തകര്‍ത്തു ബിജുവിനെ പുറത്തെടുത്തു.

ആദ്യം മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിജുവിനെ പിന്നീടു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. മാഹി കാനറാ ബാങ്ക് ജീവനക്കാരനാണ് ബിജു. പെട്രോള്‍ കൊണ്ടുവന്ന കന്നാസ് പൊലീസ് കണ്ടെടുത്തു. ഡിവൈഎസ്പി ആര്‍ ഹരി പ്രസാദ് സ്ഥലത്തെത്തി. അഗ്‌നി രക്ഷാസേനയും ചോമ്പാല പൊലീസും തുടര്‍ നടപടി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176384/a-young-man-from-perampra-set-fire-to-his-car-and-tried-to-commit-suicide)