---
title: "പേരാമ്പ്രയിൽ ഭിന്നശേഷി കലോത്സവം  "
english_title: "Bhinnasheshi Kalatsavam was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176399/bhinnasheshi-kalatsavam-was-held"
published_at: "2024-01-12T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a164d2c0840_vilak.jpg"
keywords: []
---

# പേരാമ്പ്രയിൽ ഭിന്നശേഷി കലോത്സവം  

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി കമ്യൂണിറ്റി ഹാളില്‍ നടന്നു.പേരാമ്പ്ര ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നും ഭിന്നശേഷി കലാകാരന്മാര്‍ പരിപാടികളില്‍ പങ്കെടുത്തു.

## Article Content

പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി കമ്യൂണിറ്റി ഹാളില്‍ നടന്നു.പേരാമ്പ്ര ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ നിന്നും ഭിന്നശേഷി കലാകാരന്മാര്‍ പരിപാടികളില്‍ പങ്കെടുത്തു.

രാവിലെ 9.30 ന് പരിപാടികള്‍ ആരംഭിച്ചു. പ്രമുഖ നാടക സിനിമാ നടന്‍ മുഹമ്മദ് പേരാമ്പ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റു ck പാത്തുമ്മ  അധ്യക്ഷം വഹിച്ചു.

വികസന സ്റ്റാന്റിം കമ്മറ്റി ചെയര്‍മാന്‍ കെ. സജീവര്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, കെ.കെ.ലിസി , പി.ടി. അഷാഫ്, പ്രഭാശങ്കര്‍ , അജിത.കെ, ഗിരിജ ശശി, ബ്ലോക്ക് പഞ്ചായത്ത് സിക്രട്ടറി പി. കാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ക്ഷേമ കാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പി.കെ.രജിത സ്വാഗതവും ഐ സി ഡി എസ്സ് ഓഫിസര്‍ ദീപ നന്ദിയും പറഞ്ഞു.

പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു സമ്മാനവിതരണം ചെയ്തു. സമാപനത്തില്‍ പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്ട് സിന്റെ സംഗീത വിരുന്നും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176399/bhinnasheshi-kalatsavam-was-held)