---
title: "ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്യത്തില്‍ ഫുട്‌ബോള്‍ വോളിബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു"
english_title: "Football Volleyball Badminton Tournament organized by Avala Brothers Arts Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17647/football-volleyball-badminton-tournament-organized-by-avala-brothers-arts-committee"
published_at: "2021-12-24T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c59baa3afa7_kk.jpg"
keywords: []
---

# ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്യത്തില്‍ ഫുട്‌ബോള്‍ വോളിബോള്‍ ബാഡ്മിന്റണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് തല ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നെഹ്റു യുവകേന്ദ്ര കോഴിക്കോട് ആവള ബ്രദേഴ്‌സ് കലാസമിതിയുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് തല ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നെഹ്റു യുവകേന്ദ്ര കോഴിക്കോട് ആവള ബ്രദേഴ്‌സ് കലാസമിതിയുടെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ നടത്തുന്നത്.

ഡിസംബര്‍ 28,29,31 തിയ്യതികളിലായാണ് പേരാമ്പ്ര ബ്ലോക്ക്തല ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ മത്സരം സംഘടിപ്പിക്കുന്നത്.

ഫുട്‌ബോള്‍ 28ന് നിരപ്പംകുന്ന് സ്റ്റേഡിയത്തിലും വോളിബോള്‍ 29ന് നടക്കല്‍ വോളിബോള്‍ കോര്‍ട്ടിലും ബാഡ്മിന്റണ്‍ 31ന് ആവള ബ്രദേഴ്‌സ് കലാസമിതി ബാഡ്മിന്റണ്‍ കോര്‍ട്ടിലുമാണ് നടത്തുന്നത്.

നെഹ്റുയുവകേന്ദ്ര യില്‍ അഫിലിയേഷന്‍ ഉള്ള ക്ലബ്ബുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പ്രായപരിധി 15- 29 വയസ്സ് വരെയാണ്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ലബ്ബുകള്‍ 26-12-2021 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ബന്ധപെടേണ്ട നമ്പര്‍ - 9526055252, 9048152345 , 6282653565

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17647/football-volleyball-badminton-tournament-organized-by-avala-brothers-arts-committee)