---
title: "പേരാമ്പ്രയില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു"
english_title: "A Loan-License-Subsidy fair was organized at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176528/a-loan-license-subsidy-fair-was-organized-at-perambra"
published_at: "2024-01-13T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a24901a5914_1_lone.jpg"
keywords: []
---

# പേരാമ്പ്രയില്‍ ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്  വി.കെ പ്രമോദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.

ബാങ്ക് മുഖാന്തരം 6 ലോണുകള്‍ക്ക് അനുമതി പത്രം കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വികസന ഓഫീസര്‍ വിശ്വന്‍ കൊറോത്ത്, കാനറാ ബാങ്ക് മാനേജര്‍ അമല്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.

കേരള ഗ്രാമീണ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കേരള ബാങ്ക് പങ്കെടുത്തു. ചെറുകിട സംരംഭകര്‍ക്കുള്ള ഉദ്യം രജിസ്‌ട്രേഷന്‍ (11), ലോണിന്റെ അനുമതി പത്ര വിതരണം, അപേക്ഷ സ്വീകരിക്കല്‍,  ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് (4) എന്നിവ മേളയില്‍ കൈമാറി.

മേളയില്‍ 70 പേര്‍ പങ്കെടുത്തു. പഞ്ചായത്ത് തല വ്യവസായ വകുപ്പ് പ്രധിനിധി പ്രേംജിഷ്ണു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176528/a-loan-license-subsidy-fair-was-organized-at-perambra)