---
title: "കെഎസ്ടിഎ ജില്ല സമ്മേളനത്തിന് തുടക്കമായി "
english_title: "KSTA district conference has started at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176544/ksta-district-conference-has-started-at-perambra"
published_at: "2024-01-13T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a25fef3a84e_1_ksta3.jpg"
keywords: []
---

# കെഎസ്ടിഎ ജില്ല സമ്മേളനത്തിന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര : **മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യവുമായി നടത്തപ്പെടുന്ന കേരള സ്‌ക്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 33 -ാമത് കോഴിക്കോട് ജില്ല സമ്മേളനത്തിന് തുടക്കമായി.

## Article Content

**പേരാമ്പ്ര : **മതനിരപേക്ഷ വിദ്യാഭ്യാസം, ബഹുസ്വര ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യവുമായി നടത്തപ്പെടുന്ന കേരള സ്‌ക്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ 33 -ാമത് കോഴിക്കോട് ജില്ല സമ്മേളനത്തിന് തുടക്കമായി.

പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഒരുക്കിയ വി.വി ദക്ഷിണാമൂര്‍ത്തി നഗറിലാണ് ഇന്നും നാളെയുമായി സമ്മേളനം നടക്കുന്നത്. കാലത്ത് ജില്ല പ്രസിഡന്റ് എന്‍. സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി.

അസോസിയേഷനിലെ അംഗങ്ങള്‍ ആലപിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ല പ്രസിഡന്റ് എന്‍. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി, സി. ഭാസ്‌ക്കരന്‍, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്  കെ.സി. മഹേഷ്, എഫ്എസ്ഇടിഒ ജില്ല സെക്രട്ടറി ടി. സജിത്ത് കുമാര്‍, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.പി. രാജീവന്‍, ജില്ല സെക്രട്ടറി ആര്‍.എം. രാജന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിനിധി സമ്മേളനത്തില്‍ എം ജയകൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും കെ. നിഷ അനുശോചന പ്രമേയവും കെ.വി അനീഷ് ലാല്‍ സംഘടനാ റിപ്പോര്‍ട്ടും ആര്‍.എം. രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വി.പി. സദാനന്ദന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പി.എസ്. സ്മിജ, കെ. ഷാജിമ എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു. വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം പി.വി. അന്‍വര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176544/ksta-district-conference-has-started-at-perambra)