---
title: "റോഡ് സുരക്ഷാ ബോധവത്കരണ യാത്ര സംഘടിപ്പിച്ചു"
english_title: "Road safety awareness march organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176613/road-safety-awareness-march-organized"
published_at: "2024-01-13T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2b7a94ee3b_road.jpg"
keywords: []
---

# റോഡ് സുരക്ഷാ ബോധവത്കരണ യാത്ര സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ യാത്ര സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ യാത്ര സംഘടിപ്പിച്ചു.

പേരാമ്പ്രയില്‍ നിന്നും ഇരു ചക്രവാഹനങ്ങളിലായി ആരംഭിച്ച റോഡ് സുരക്ഷാ ബോധവത്കരണ യാത്ര മുക്കത്ത് സമാപിച്ചു. പേരാമ്പ്ര ട്രാഫിക് സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച യാത്രക്ക് ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര സബ്ബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി. രാജേഷ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട് ഡയറക്ടര്‍ എം.സി. ജലീല്‍ അധ്യക്ഷത വഹിച്ചു. കെ. ആദില്‍, ജഫ്സീര്‍ കുന്നത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.ടി. അബ്ദുള്‍ നാസര്‍, ഡയറക്ടര്‍മാരായ എ.വി. അബൂബക്കര്‍, റോഷന്‍, ഷമീര്‍, അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

റോഡ് സുരക്ഷാ ബോധവത്കരണ യാത്രക്ക് സ്വാലിഹ്, കെ.എം. സുജിത, ബിന്ദു രാജു, എന്‍.എസ്. ശരത്ത്, സി. അക്ഷയ്, സി.കെ. രജിഷ, ഷിബിന്‍, ജംഷീര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176613/road-safety-awareness-march-organized)