---
title: "വിവാഹബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ നാളെ പേരാമ്പ്രയില്‍"
english_title: "Marriage Bureau and Agents Association To Visit Perambra Tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176617/marriage-bureau-and-agents-association-to-visit-perambra-tomorrow"
published_at: "2024-01-13T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2ba193536e_kada.jpg"
keywords: []
---

# വിവാഹബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ നാളെ പേരാമ്പ്രയില്‍

> **Lead Summary:** പേരമ്പ്ര: വിവാഹബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ പേരമ്പ്ര മേഖലാ കമ്മിറ്റി ഒന്നാം വാര്‍ഷികാഘോഷം നാളെ പേരാമ്പ്രയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

പേരമ്പ്ര: വിവാഹബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ പേരമ്പ്ര മേഖലാ കമ്മിറ്റി ഒന്നാം വാര്‍ഷികാഘോഷം നാളെ പേരാമ്പ്രയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തില്‍ കാലത്ത് 10 മണി മുതലാണ് സമ്മേളനം നടക്കുന്നത്. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിന്‍ കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന രക്ഷാധികാരി സജി പാതിരിപ്പാടം മുഖ്യപ്രഭാഷണം നടത്തും.

ഐഡി കാര്‍ഡ് വിതരണം സംസ്ഥാന പ്രസിഡന്റ് ഭാനുമതി എറണാകുളം നിര്‍വ്വഹിക്കും. വാര്‍ത്ത സമ്മേളനത്തില്‍ മേഖല പ്രസിഡന്റ് പി.സി. ശ്രീനിവാസന്‍ , സെക്രട്ടറി പി.കെ. സുധീഷ് , സംസ്ഥാന കമ്മിറ്റി അംഗം കാര്‍ത്തികേയന്‍ നമ്പ്യാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുള്‍ റസാഖ് എന്നിവര്‍സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176617/marriage-bureau-and-agents-association-to-visit-perambra-tomorrow)