---
title: "മാനവിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ആത്മാവാകണം"
english_title: "Human values must be the soul of education"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176623/human-values-must-be-the-soul-of-education"
published_at: "2024-01-13T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2bdf6c965e_ET.jpg"
keywords: []
---

# മാനവിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ആത്മാവാകണം

> **Lead Summary:** **പേരാമ്പ്ര:** ഇന്ത്യ നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നും മാനവിക മൂല്യങ്ങളെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ സത്തയാക്കി മാറ്റണമെന്നും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി അഭിപ്രായപ്പെട്ടു.

## Article Content

**പേരാമ്പ്ര:** ഇന്ത്യ നേരിടുന്ന വര്‍ത്തമാനകാല വെല്ലുവിളികളെ നേരിടാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്നും മാനവിക മൂല്യങ്ങളെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ സത്തയാക്കി മാറ്റണമെന്നും മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍ എം പി അഭിപ്രായപ്പെട്ടു.

ജനാധിപത്യ - മതേതര സംരക്ഷണ പോരാട്ടത്തില്‍ അധ്യാപകര്‍ക്ക് നേതൃപരമായ പങ്ക് വഹിക്കാനാകും. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ആര്‍ജ്ജിച്ച നന്മകളും മികച്ച സ്ഥാപനങ്ങളും ഇന്ന് നിലവാരം നഷ്ടപ്പെടുകയോ സ്വജനപക്ഷപാതത്തിന്റെ ഇരകളായി മാറുകയോ ചെയ്തിരിക്കുകയാണ്.അത് കൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നമ്മുടെ കുട്ടികള്‍ ചേക്കേറുന്നത്. ഇത് അധികാരികളെ ഇരുത്തിച്ചിന്തിപ്പിക്കണമെന്നും ഇ.ടി ഓര്‍മ്മപ്പെടുത്തി.

കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ 23 മത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും ഇ.ടി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ആര്‍ കെ ഷാഫി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കെ.എം ഷാമില്‍ സ്വാഗതം പറഞ്ഞു.

അക്കാദമിക് മീറ്റ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. പ്രമേയ ചര്‍ച്ച മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു . വി.കെ അബ്ദുറഹിമാന്‍ വിഷയാവതരണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ എസ്.പി കുഞ്ഞമ്മദ്, കെ.കെ നവാസ്, സി.എച്ച് ഇബ്രാഹിം കുട്ടി, കെ പ്രദീപന്‍, കെ.ടി അബ്ദുല്‍ ലത്തീഫ്,സി.ടി.പി ഉണ്ണിമൊയ്തീന്‍, അബ്ദുല്‍ ജലീല്‍ പണക്കാടന്‍, പി.എ ഗഫൂര്‍, ആര്‍.കെ മുനീര്‍, മിസ്ഹബ് കീഴരിയൂര്‍,നിസാര്‍ ചേലേരി, കല്ലൂര്‍ മുഹമ്മദലി, സലാം കല്ലായി, പി.സി മുഹമ്മദ് സിറാജ്, കെ.കെ അബൂബക്കര്‍, കെ.കെ ആലിക്കുട്ടി, പുതുക്കുടി അബ്ദുറഹിമാന്‍, വി.പി റിയാസ് സലാം, മൂസ കൊത്തമ്പ്ര, കെ.കെ ശ്രീജേഷ് കുമാര്‍, ഷമീം അഹമ്മദ്,ജമാല്‍ കടമേരി,എന്‍ ബഷീര്‍, അസീസ് നരിക്കിലക്കണ്ടി, കെ.സി അബ്ദുസമദ്, ഇ ഷാഹി, കെ.പി റസാഖ്, കെ.സി മുഹമ്മദ്, എന്‍.കെ കുഞ്ഞിമുഹമ്മദ് , പി.കെ റഹ്‌മത്ത്, അന്‍വര്‍ അടുക്കത്ത്, മുജീബ് ചളിക്കോട്, ഹക്കീം ചക്കാലക്കല്‍, കെ.ടി മുഹമ്മദ് മുസ്തഫ, വി അസീസ്,എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ഹാരിസ് മുച്ചിലോട്ട് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176623/human-values-must-be-the-soul-of-education)