---
title: "വടകരയില്‍ കാറിനുള്ളില്‍ തീപ്പിടിച്ചു ചികിത്സയില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു"
english_title: "A bank officer who was undergoing treatment died after his car caught fire in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176705/a-bank-officer-who-was-undergoing-treatment-died-after-his-car-caught-fire-in-vadakara"
published_at: "2024-01-14T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a3936ec6d27_ATTACH_BIJU.jpg"
keywords: []
---

# വടകരയില്‍ കാറിനുള്ളില്‍ തീപ്പിടിച്ചു ചികിത്സയില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു

> **Lead Summary:**  കാറിനുള്ളില്‍ തീപിടിച്ചു പൊള്ളല്‍ ഏറ്റു ചികിത്സയില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകരയില്‍ താമസക്കാരന്‍ ആയ പേരാമ്പ്ര എരവട്ടൂര്‍ സായിശ്രീയില്‍ ബിജു ആണ് മരിച്ചത്.

## Article Content

 കാറിനുള്ളില്‍ തീപിടിച്ചു പൊള്ളല്‍ ഏറ്റു ചികിത്സയില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകരയില്‍ താമസക്കാരന്‍ ആയ പേരാമ്പ്ര എരവട്ടൂര്‍ സായിശ്രീയില്‍ ബിജു ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വടകര മുക്കാളിയില്‍ ആയിരുന്നു കാറിനുള്ളില്‍ തീപ്പിടിച്ചു പൊള്ളല്‍ ഏറ്റ നിലയില്‍ ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.8 വര്‍ഷത്തോളമായി വടകരയില്‍ ആയിരുന്നു താമസം. മാഹി കനറാ ബാങ്കിലെ ജീവനക്കാരന്‍ ആണ്.

ഭാര്യ :ശ്രീജ, മകന്‍: ശ്രാവണ്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176705/a-bank-officer-who-was-undergoing-treatment-died-after-his-car-caught-fire-in-vadakara)