---
title: "പടത്തുകടവ് ഇടവക പ്ലാറ്റിനം ജൂബിലി സമാപനവും തിരുനാളും നാളെ തുടങ്ങും "
english_title: "Padathukadavu Parish Platinum Jubilee Closing Ceremony will begin tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17687/padathukadavu-parish-platinum-jubilee-closing-ceremony-will-begin-tomorrow"
published_at: "2021-12-24T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5edaab07c9_WATER MARK.JPG"
keywords: []
---

# പടത്തുകടവ് ഇടവക പ്ലാറ്റിനം ജൂബിലി സമാപനവും തിരുനാളും നാളെ തുടങ്ങും 

> **Lead Summary:** **പേരാമ്പ്ര:** പടത്തുകടവ് ഹോളി ഫാമിലി ദൈവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിനു മറ്റന്നാള്‍ സമാപനം. വൈകീട്ട് 4.45 നു കൊടിയേറ്റുന്നതോടെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഇടവക തിരുനാളിനും ഇതോടൊപ്പം തുടക്കമാവും.

## Article Content

**പേരാമ്പ്ര:** പടത്തുകടവ് ഹോളി ഫാമിലി ദൈവാലയത്തിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിനു മറ്റന്നാള്‍ സമാപനം. വൈകീട്ട് 4.45 നു കൊടിയേറ്റുന്നതോടെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഇടവക തിരുനാളിനും ഇതോടൊപ്പം തുടക്കമാവും.

ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ജൂബിലേറിയന്‍സിനെ ആദരിക്കല്‍, സ്‌നേഹവിരുന്ന് എന്നിവയും നടക്കും.

27 ന് 5ന് ഇടവകയിലെ മുന്‍ വികാരിമാരും ഇടവകയില്‍ നിന്നുള്ള വൈദികരും കാര്‍മികരായി ആഘോഷമായ വിശുദ്ധ കുര്‍ബാന നടക്കും. തുടര്‍ന്നു വൈദികരേയും സന്യസ്തരെയും ആദരിക്കല്‍ ചടങ്ങും ഉണ്ടാകും.

28 ന് രാവിലെ 6.45 ന് തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുര്‍ബാന. വൈകീട്ട് 5ന് ഫൊറോനയിലെ വൈദികര്‍ കാര്‍മികരായി ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, പ്രദക്ഷിണം, ആശീര്‍വാദം എന്നിവയും നടക്കും. 29 ന് 5ന് പരേതരെ അനുസ്മരിച്ച് ഫാ.മാത്യു പുളിമൂട്ടിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17687/padathukadavu-parish-platinum-jubilee-closing-ceremony-will-begin-tomorrow)