---
title: "മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്പയര്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു "
english_title: "Two students of Maypayur Govt. Vocational Higher Secondary School selected for Inspire Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17691/two-students-of-maypayur-govt-vocational-higher-secondary-school-selected-for-inspire-award"
published_at: "2021-12-24T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5f8b88901a_0000 WATERMARK.jpg"
keywords: []
---

# മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്പയര്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു 

> **Lead Summary:** ** മേപ്പയൂര്‍: **മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്പയര്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

** മേപ്പയൂര്‍: **മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ ഇന്‍സ്പയര്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു.

ശാസ്ത്രത്തില്‍ മികച്ച കണ്ടുപിടുത്തങ്ങളും, ഗവേഷണങ്ങളും നടത്തി ശാസ്ത്ര പ്രതിഭകളെ വാര്‍ത്തെടുക്കുന്ന ഇന്‍സ്പയര്‍ അവാര്‍ഡിനാണ് ഈ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

9ാം ക്ലാസ് വിദ്യാര്‍ത്ഥിയായ അലന്‍ ശ്യം സുനിലും 8ാം ക്ലാസ് വിദ്യാര്‍ത്ഥിയായ കെ.സി. വിഷ്ണുവുമാണ് അവാര്‍ഡിന് അര്‍ഹരായത്. മികച്ച ഗവേഷണങ്ങള്‍ നടത്താന്‍ ആവശ്യമായ സാമ്പത്തിക സഹായം ഇവര്‍ക്ക് ലഭിക്കും.

നിരന്തരമായ പ്രവര്‍ത്തനങ്ങളും,സ്‌കൂള്‍ അധികാരികളുടേയും, കോഡിനേറ്റര്‍മാരുടേയും, രക്ഷിതാക്കളുടേയും പൂര്‍ണ്ണ പിന്തുണ ലഭിച്ചതുകൊണ്ടാണ് ഈ അവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞതെന്ന് അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17691/two-students-of-maypayur-govt-vocational-higher-secondary-school-selected-for-inspire-award)