---
title: "വോളീബോള്‍ കോച്ചിംഗ് ക്യാമ്പുമായി പട്ടാണിപ്പാറ നവീന തിയേറ്റേഴ്‌സ് "
english_title: "Pattanipara Naveen Theaters with Volleyball Coaching Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17693/pattanipara-naveen-theaters-with-volleyball-coaching-camp"
published_at: "2021-12-24T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5f94043f38_WATER MERK  NEW.JPG"
keywords: []
---

# വോളീബോള്‍ കോച്ചിംഗ് ക്യാമ്പുമായി പട്ടാണിപ്പാറ നവീന തിയേറ്റേഴ്‌സ് 

> **Lead Summary:** **പേരാമ്പ്ര: **നവീന തിയേറ്റേഴ്‌സ് പട്ടാണിപ്പാറ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന വോളിബാള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര: **നവീന തിയേറ്റേഴ്‌സ് പട്ടാണിപ്പാറ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന വോളിബാള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വിജയരാഘവന്‍ അദ്ധ്യക്ഷനായി. രഞ്ജിത്ത് പട്ടാണിപ്പാറ ടോം ജോസഫിന് ഉപഹാരം സമര്‍പ്പിച്ചു. പ്രശ്‌സ്ത വോളിബോള്‍ താരങ്ങളായ നവാസ് കുറ്റ്യാടി, മുഹമ്മദ്കുന്നത്ത്, സതീശന്‍ പാറക്കടവ്, കരീം കുന്നത്ത് എന്നിവരും കെ.ജി രാമനാരായണന്‍, അതുല്യ ഷിബു, ഏ.കെ.വിജയന്‍, രജിനലിനൂപ്, എം.ഡി ഷിജിന്‍ എന്നിവരും ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ 25 ഓളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ക്യാമ്പ് ജനുവരി 26 ന് അവസാനിക്കും. ചടങ്ങില്‍ കെ.കെ സതീശന്‍ സ്വാഗതവും എം.സി ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17693/pattanipara-naveen-theaters-with-volleyball-coaching-camp)