---
title: "എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ തുലാഭാരത്തട്ട് സമര്‍പ്പിച്ചു "
english_title: "Elamaran dedicated the Tulabharatthattu to the Kulangara Bhagavathy Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176953/elamaran-dedicated-the-tulabharatthattu-to-the-kulangara-bhagavathy-temple"
published_at: "2024-01-15T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5162e98428_1_temble4.jpg"
keywords: []
---

# എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ തുലാഭാരത്തട്ട് സമര്‍പ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ തുലാഭാരത്തട്ട് സമര്‍പ്പിച്ചു. ഇനി മുതല്‍ ഭക്ത്തര്‍ക്ക് തുലാഭാരം വഴിപാടായി നടത്താം. മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഷാജു മാസ്റ്റേഴ്‌സ് ആണ് മകള്‍ വൈഷ്ണവി ഷാജുവിന്റെ പേരില്‍ തുലാഭാരത്തട്ട് സമര്‍പ്പിച്ചത്.

## Article Content

**പേരാമ്പ്ര: **എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ തുലാഭാരത്തട്ട് സമര്‍പ്പിച്ചു. ഇനി മുതല്‍ ഭക്ത്തര്‍ക്ക് തുലാഭാരം വഴിപാടായി നടത്താം. മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ഷാജു മാസ്റ്റേഴ്‌സ് ആണ് മകള്‍ വൈഷ്ണവി ഷാജുവിന്റെ പേരില്‍ തുലാഭാരത്തട്ട് സമര്‍പ്പിച്ചത്.

മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിപ്പാട്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, പാരമ്പര്യ ട്രസ്റ്റി എ.കെ. കരുണാകരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എന്‍.കെ. ലാല്‍, നാഗത്ത് ചന്ദ്രശേഖരന്‍, ഉത്സവ കമ്മറ്റി ഭാരവാഹികളായ സി.ടി. ബാലന്‍ നായര്‍, സി.പി അപ്പുക്കുട്ടി നമ്പ്യാര്‍, ശ്രീജിത്ത് മാണിക്കോത്ത് എന്നിവരും സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176953/elamaran-dedicated-the-tulabharatthattu-to-the-kulangara-bhagavathy-temple)