---
title: "കൈരളി വിടിസിയുടെ സ്‌നേഹാദരം പാലിയേറ്റീവ് വളണ്ടിയര്‍ ടി.സി സൗദക്ക് "
english_title: "Courtesy of Kairali VTC Palliative Volunteer TC Saudak"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176960/courtesy-of-kairali-vtc-palliative-volunteer-tc-saudak"
published_at: "2024-01-15T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5258f36737_1_vtc3.jpg"
keywords: []
---

# കൈരളി വിടിസിയുടെ സ്‌നേഹാദരം പാലിയേറ്റീവ് വളണ്ടിയര്‍ ടി.സി സൗദക്ക് 

> **Lead Summary:** **പേരാമ്പ്ര: **കേരളാ പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് പാലിയേറ്റീവ് വളണ്ടിയര്‍ ടി.സി സൗദക്ക് പേരാമ്പ്ര കൈരളി വിടിസി വിദ്യാര്‍ത്ഥികളും സ്റ്റാഫും സ്‌നേഹാദരം നല്‍കി.

## Article Content

**പേരാമ്പ്ര: **കേരളാ പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് പാലിയേറ്റീവ് വളണ്ടിയര്‍ ടി.സി സൗദക്ക് പേരാമ്പ്ര കൈരളി വിടിസി വിദ്യാര്‍ത്ഥികളും സ്റ്റാഫും സ്‌നേഹാദരം നല്‍കി.

പ്രശസ്ത പാലിയേറ്റീവ് പ്രവര്‍ത്തകന്‍ ദിനേശന്‍ പേരാമ്പ്ര ഉപഹാരം നല്‍കി ആദരിച്ചു. നിസ്വരും നിരാലംബരുമായ രോഗികള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച ഭക്ഷ്യവസ്തുക്കള്‍ ദയ പാലിയേറ്റീവ് പ്രതിനിധി വിശ്വന്‍ മഠത്തില്‍ ഏറ്റുവാങ്ങി.

ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാ ശങ്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ്  കെ.ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഇ.പി കുഞ്ഞബ്ദുള്ള, നാണു പാലേരി, കെ. പ്രസീത, സൂര്യ ദിപിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു. സൗദ മറുപടി പറഞ്ഞു. ഡയറക്ടര്‍ ഐ സുനിത സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രിന്‍സിപ്പാള്‍ കെ.ബി രതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176960/courtesy-of-kairali-vtc-palliative-volunteer-tc-saudak)