---
title: "ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു "
english_title: "Wash found with out owner"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176963/wash-found-with-out-owner"
published_at: "2024-01-15T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a52fcc5599e_1_vash.jpg"
keywords: []
---

# ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു 

> **Lead Summary:** **പേരാമ്പ്ര : ** ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സുരേഷ്ബാബുവും പാര്‍ട്ടിയും നടത്തിയ തിരച്ചിലിലാണ് വാഷ് കണ്ടെടുത്തത്.

## Article Content

**പേരാമ്പ്ര : ** ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സുരേഷ്ബാബുവും പാര്‍ട്ടിയും നടത്തിയ തിരച്ചിലിലാണ് വാഷ് കണ്ടെടുത്തത്.

പാലേരി വില്ലേജിലെ കന്നാട്ടി മൂരികുന്നത്ത് കരിയാത്തന്‍ ഭഗവതി ദേവസ്ഥാനത്തിന് ഉദ്ദേശം100 മീറ്റര്‍ കിഴക്ക് മാറി പൊതുസ്ഥലത്ത് 200 ലിറ്റര്‍ കൊള്ളുന്ന ബാരലില്‍ ഉദ്ദേശം 180 ലിറ്റര്‍ വാഷ് ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ചു വെച്ചതിന് ഒരു അബ്കാരി കേസെടുത്തു.

പാര്‍ട്ടിയില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ പി. ബാബു, എം.സി. രഘുനാഥ് എന്നിവര്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176963/wash-found-with-out-owner)