---
title: "പാലിയേറ്റീവ് ദിനമാചരണം റാലി നടത്തി"
english_title: "Palliative Day rally held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176981/palliative-day-rally-held"
published_at: "2024-01-15T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a53938c1c93_palliative.jpg"
keywords: []
---

# പാലിയേറ്റീവ് ദിനമാചരണം റാലി നടത്തി

> **Lead Summary:** **ചക്കിട്ടപാറ :** ചക്കിട്ടപാറ ശാന്തി പാലിയേറ്റീവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എഡ് കോളേജും സംയുക്തമായി പാലിയേറ്റീവ് ദിനമാചരിച്ചുകൊണ്ട് ചക്കിട്ടപാറ അങ്ങാടിയില്‍ റാലി നടത്തി.

## Article Content

**ചക്കിട്ടപാറ :** ചക്കിട്ടപാറ ശാന്തി പാലിയേറ്റീവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എഡ് കോളേജും സംയുക്തമായി പാലിയേറ്റീവ് ദിനമാചരിച്ചുകൊണ്ട് ചക്കിട്ടപാറ അങ്ങാടിയില്‍ റാലി നടത്തി.

കോളേജില്‍ വെച്ച് നടന്ന പാലിയേറ്റീവ് ദിനാചരണ പരിപാടി പ്രിന്‍സിപ്പാള്‍ ജി.അമ്പിളി ഉദ്ഘാടനം ചെയ്തു. 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന ഈ വര്‍ഷത്തെ സന്ദേശം കുട്ടികള്‍ ഏറ്റെടുക്കേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ ആഹ്വാനം ചെയ്തു. യോഗത്തില്‍ ബോബി ഓസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു.

ശ്രീധരന്‍ പെരുവണ്ണാമൂഴി, പി.കെ സന്ധ്യ, റിത്തിക് രമേശ്, നോബി ജോസഫ്, കെ.ഒ സെബാസ്റ്റ്യന്‍, പ്രിയംവദ രഘു, കെ.എം വത്സമ്മ, ലീലാമ്മ താഴത്തുവയല്‍, ഉമ്മര്‍ തേക്കത്ത്, സുഭാഷ് കൊല്ലിയില്‍, ജോസ് വിലങ്ങുപാറ, അപ്പച്ചന്‍ ചേന്ദമ്പള്ളില്‍ എന്നിവര്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176981/palliative-day-rally-held)