---
title: "കോട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപിച്ചു. "
english_title: "Kottoor constituency youth congress organized the swearing-in ceremony of the new office bearers. "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176986/kottoor-constituency-youth-congress-organized-the-swearing-in-ceremony-of-the-new-office-bearers"
published_at: "2024-01-15T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a5409e7d3a3_CHUMATHALA.jpg"
keywords: []
---

# കോട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപിച്ചു. 

> **Lead Summary:** **കോട്ടൂര്‍ : **കോട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലയേറ്റു . കൂട്ടാലിടയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.

## Article Content

**കോട്ടൂര്‍ : **കോട്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചുമതലയേറ്റു . കൂട്ടാലിടയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.

എന്‍ എസ് യു ദേശീയ ജനറല്‍ സെക്രട്ടറി കെ .എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ എന്ന ഏകാധിപതി നാട് ഭരിച്ച് മുന്നോട്ട് പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അക്രമം ഏറ്റുവാങ്ങുമ്പോള്‍ അവകാശങ്ങള്‍ നേടിയെടുക്കാതെ അടിയറ വെയ്ക്കാന്‍ തയ്യാറല്ലെന്ന് അഭിജിത്ത് പറഞ്ഞു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രജീഷ് കൂട്ടാലിട ആദ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് , നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം, അഖില്‍ കോട്ടൂര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി.കെ ചന്ദ്രന്‍ , കെ .കെ അബൂബക്കര്‍ ,ബഗീഷ് ലാല്‍ കരുമല , ഷീജ കായണ്ണ ,സുധിന്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ യൂത്ത് കോണ്‍ഗ്രസ്സ് കോട്ടൂര്‍ മണ്ഡലം ഭാരവാഹികളായി പ്രസിഡണ്ട്, സി.കെ അഖില്‍ കോട്ടൂര്‍ ,വൈസ് പ്രസിഡണ്ടുമാര്‍ കെ .വിനീദ് , നിഷ ,ഡി.എം മുസാഫിര്‍ ജനറല്‍ സെക്രട്ടറിമാര്‍ ,ഇ ആദര്‍ശ്, .കെ.കെ നിധിന്‍ രാജ് ,കെ.കെ റനീഷ് എന്നിവരെതെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176986/kottoor-constituency-youth-congress-organized-the-swearing-in-ceremony-of-the-new-office-bearers)