---
title: "പേരാമ്പ്ര സ്വദേശിയായ യുവാവ് ഒമാനില്‍ വാഹന അപകടത്തില്‍ മരണപ്പെട്ടു "
english_title: "A young man from Perambra died in a car accident in Oman"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177015/a-young-man-from-perambra-died-in-a-car-accident-in-oman"
published_at: "2024-01-15T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a55ecbe5e34_1_oman.jpg"
keywords: []
---

# പേരാമ്പ്ര സ്വദേശിയായ യുവാവ് ഒമാനില്‍ വാഹന അപകടത്തില്‍ മരണപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പാലേരി കൂനിയോട് സ്വദേശിയായ യുവാവ് ഒമാനില്‍ വാഹന അപകടത്തില്‍ മരണപ്പെട്ടു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പാലേരി കൂനിയോട് സ്വദേശിയായ യുവാവ് ഒമാനില്‍ വാഹന അപകടത്തില്‍ മരണപ്പെട്ടു.

ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ പാലേരി കൂനിയോട് അരീകുന്നുമ്മല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് ഷാഫി (28) യാണ് ഒമാനിലെ മുസന്നക്കടുത്ത് മുളന്തയില്‍ വാഹന അപകടത്തില്‍ മരണപ്പെട്ടത്.

അവിവാഹിതനായ മുഹമ്മദ് ഷാഫി എട്ട് വര്‍ഷത്തോളമായി ഇവിടെ സ്വകാര്യ കമ്പനിയില്‍ ജോലി അനുഷ്ടിച്ചു വരികയായിരുന്നു.

റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മാതാവ്: ജമീല. സഹോദരങ്ങൾ ഫാത്തിമ തസ്നി, മുഹമ്മദ് ഷാമിൽ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177015/a-young-man-from-perambra-died-in-a-car-accident-in-oman)