---
title: "വിവാഹബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ കമ്മിറ്റി ഒന്നാം വാര്‍ഷിക സമ്മേളനം"
english_title: "Marriage Bureau and Agents Association Perambra Regional Committee 1st Annual Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177031/marriage-bureau-and-agents-association-perambra-regional-committee-1st-annual-conference"
published_at: "2024-01-15T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a56d3e9681e_1_buoro.jpg"
keywords: []
---

# വിവാഹബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ കമ്മിറ്റി ഒന്നാം വാര്‍ഷിക സമ്മേളനം

> **Lead Summary:** ** പേരാമ്പ്ര: **കേരളത്തിലെ സംഘടിതരായ വിവാഹ ഏജന്റുമാരുടെയും ബ്യൂറോ നടത്തിപ്പുകാറുടെയും അംഗീകൃത സംഘടനയായ വിവാഹബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ കമ്മിറ്റി ഒന്നാം വാര്‍ഷികാഘോഷം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **കേരളത്തിലെ സംഘടിതരായ വിവാഹ ഏജന്റുമാരുടെയും ബ്യൂറോ നടത്തിപ്പുകാറുടെയും അംഗീകൃത സംഘടനയായ വിവാഹബ്യൂറോ ആന്റ് ഏജന്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര മേഖലാ കമ്മിറ്റി ഒന്നാം വാര്‍ഷികാഘോഷം പേരാമ്പ്രയില്‍ സംഘടിപ്പിച്ചു.

പേരാമ്പ്ര റീജണല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം പേരാമ്പ്ര ഡിവൈഎസ്പി സി. കുഞ്ഞിമോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിസന്റ് പി.സി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി സജി പാതിരിപ്പാടം മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ അംഗങ്ങള്‍ക്കുളള ഐഡി കാര്‍ഡ് വിതരണം സംസ്ഥാന പ്രസിഡന്റ്  ഭാനുമതി എറണാകുളം നിര്‍വ്വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. പ്രകാശന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മേഖല സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര എളമാരന്‍ കുളങ്ങര ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി.

അച്ചടക്ക സമിതി അധ്യക്ഷന്‍ കെ.കെ. നാരായണന്‍, സംസ്ഥാന കോ ഓഡിനേറ്റര്‍ സ്ഫടികം ബാലകൃഷ്ണന്‍, ജില്ല രക്ഷാധികാരി കമല പണിക്കര്‍, ജില്ല കമ്മിറ്റി പ്രസിഡന്റ് അജിത അടമ്പാട്ട്, ജില്ല സെക്രട്ടറി പിയൂഷ് മൈക്കിള്‍, സംസ്ഥാന കമ്മിറ്റി അംഗം കാര്‍ത്തികേയന്‍ നമ്പ്യാര്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177031/marriage-bureau-and-agents-association-perambra-regional-committee-1st-annual-conference)