---
title: "വന്യമൃഗ ശല്യം; പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു "
english_title: "wildlife disturbance; Organized march and dharna to Peruvannamoozhi Forest Range Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177032/wildlife-disturbance-organized-march-and-dharna-to-peruvannamoozhi-forest-range-office"
published_at: "2024-01-16T00:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a57f709a3ba_1_v_fam.jpg"
keywords: []
---

# വന്യമൃഗ ശല്യം; പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി : **വന്യമൃഗങ്ങളുടെ കടുത്ത ശല്യം നേരിടുന്ന ചക്കിട്ടപാറ കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ മലയോര കര്‍ഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വി ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

## Article Content

**പെരുവണ്ണാമൂഴി : **വന്യമൃഗങ്ങളുടെ കടുത്ത ശല്യം നേരിടുന്ന ചക്കിട്ടപാറ കൂരാച്ചുണ്ട് പഞ്ചായത്തുകളിലെ മലയോര കര്‍ഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വി ഫാം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.

ശിലായുഗത്തില്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ മോഡലുകളുമായാണ് കര്‍ഷകര്‍ സമരത്തിന് എത്തിയത്. അമ്പും വില്ലും, വാരിക്കുന്തം തുടങ്ങിയ ആയുധങ്ങളായിരുന്നു ഇത്. സംസ്ഥാന ചെയര്‍മാന്‍ ജോയ് കണ്ണഞ്ചിറ സമരം ഉദ്ഘാടനം ചെയ്തു.

കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ സ്വയം സംരക്ഷണം ഏറ്റെടുത്ത് കൃഷിഭൂമിയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ എങ്ങനെയും കൊല്ലുക തന്നെ ചെയ്യുമെന്ന പ്രതിജ്ഞയെടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നു കണ്ണന്‍ചിറ മുന്നറിയിപ്പു നല്‍കി.

അഡ്വ. സുമിന്‍ എസ് നെടുങ്ങാടന്‍, ബാബു പുതുപ്പറമ്പില്‍, വി.ടി തോമസ്, സെമിലി സുനില്‍, ജോണ്‍സണ്‍ കക്കയം, ഡെന്നീസ് പെരുവേലില്‍, സണ്ണി കൊമ്മറ്റം, സജി പാറക്കല്‍, ടോമി മുതുകാട്, മനോജ് ആലപ്പാട്ട്, ഷാന്റി കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177032/wildlife-disturbance-organized-march-and-dharna-to-peruvannamoozhi-forest-range-office)