---
title: "ചികിത്സാ സഹായഫണ്ട് കൈമാറി "
english_title: "Transferred medical aid fund at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177033/transferred-medical-aid-fund-at-meppayoor"
published_at: "2024-01-16T00:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a583f13d30f_1_m5.jpg"
keywords: []
---

# ചികിത്സാ സഹായഫണ്ട് കൈമാറി 

> **Lead Summary:** **മേപ്പയ്യൂര്‍:** മേപ്പയ്യൂരിലെ അഞ്ചു വയസ്സുകാരിയുടെ ചികിത്സാ സഹായഫണ്ടിലേക്ക് കുവൈത്ത് കെഎംസിസി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സ്വരൂപിച്ച സംഖ്യയുടെ ചെക്ക് കൈമാറി.

## Article Content

**മേപ്പയ്യൂര്‍:** മേപ്പയ്യൂരിലെ അഞ്ചു വയസ്സുകാരിയുടെ ചികിത്സാ സഹായഫണ്ടിലേക്ക് കുവൈത്ത് കെഎംസിസി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി സ്വരൂപിച്ച സംഖ്യയുടെ ചെക്ക് കൈമാറി.

പേരാമ്പ്ര നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്  ആര്‍.കെ മുനീര്‍ ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ ടി.കെ അബ്ദു റഹിമാന് കൈമാറി.

മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ കെ.എം കുഞ്ഞമ്മത് മദനി അധ്യക്ഷത വഹിച്ചു.

ഖത്തര്‍ കെ.എം.സി.സി പേരമ്പ്ര മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ചാവട്ട്, കുവൈത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി റഫീഖ് എരവത്ത്, ടി.കെ.എ ലത്തീഫ്, കീഴ്‌പോട്ട് പി മൊയ്തി, ഷര്‍മിന കോമത്ത്, സറീന ഒളോറ, വി.പി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177033/transferred-medical-aid-fund-at-meppayoor)