---
title: "നാട്ടുപച്ച കുടുംബ സംഗമം നടത്തി ജനകീയ മുക്ക് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി "
english_title: "The Muslim League Committee of the People's Mook Branch held a green family reunion"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17704/the-muslim-league-committee-of-the-peoples-mook-branch-held-a-green-family-reunion"
published_at: "2021-12-25T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6892c59897_WATER MERK  NEW.JPG"
keywords: []
---

# നാട്ടുപച്ച കുടുംബ സംഗമം നടത്തി ജനകീയ മുക്ക് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍**: ജനകീയ മുക്ക് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച നാട്ടുപച്ച കുടുംബ സംഗമം ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. സലീമ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

**മേപ്പയ്യൂര്‍**: ജനകീയ മുക്ക് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച നാട്ടുപച്ച കുടുംബ സംഗമം ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു. സലീമ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി.

പി.കെ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷനായി. ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, എം.കെ അബ്ദുറഹിമാന്‍, എം.എം അഷറഫ്, അന്‍വര്‍ കുന്നങ്ങാത്ത്, മുജീബ് കോമത്ത്, കെ.പി കുഞ്ഞബ്ദുള്ള, ഷര്‍മിന കോമത്ത്, അഷീദ നടുക്കാട്ടില്‍, സറീന ഒളോറ, റാബിയ എടത്തിക്കണ്ടി, മുഹമ്മദ് മണപ്പുറം, എം.കെ ഫസലുറഹ്മാന്‍, കെ.പി ഇബ്രാഹിം, പി.ടി ഷാഫി, പി.ടി അബ്ദുള്ള സംസാരിച്ചു.

അറബിക് കാലിഗ്രാഫിയില്‍ വിസ്മയം തീര്‍ത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഫാത്തിമ സനയെ ടി.കെ.എ ലത്തീഫ് മൊമന്‍ഡോ നല്‍കി ആദരിച്ചു. ശാഖയിലെ വ്യത്യസ്ഥ മേഖലയില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17704/the-muslim-league-committee-of-the-peoples-mook-branch-held-a-green-family-reunion)