---
title: " ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം;  പ്രിയപ്പെട്ടവര്‍ക്കൊപ്പം അകലാപുഴയില്‍ ഒരുദിനം"
english_title: "Changaroth Gram Panchayat Family Health Centre; A day in Akalapuzha with loved ones"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177083/changaroth-gram-panchayat-family-health-centre-a-day-in-akalapuzha-with-loved-ones"
published_at: "2024-01-16T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a61402b86eb_1_akala.JPG"
keywords: []
---

#  ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം;  പ്രിയപ്പെട്ടവര്‍ക്കൊപ്പം അകലാപുഴയില്‍ ഒരുദിനം

> **Lead Summary:** **ചങ്ങരോത്ത്: **പാലിയേറ്റീവ് ദിനത്തില്‍ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അകലാപുഴയിലേക്ക് യാത്ര ഒരുക്കി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്.

## Article Content

**ചങ്ങരോത്ത്: **പാലിയേറ്റീവ് ദിനത്തില്‍ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അകലാപുഴയിലേക്ക് യാത്ര ഒരുക്കി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്.

ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന 50 ഓളം കിടപ്പ് രോഗികള്‍ക്കും മറ്റ് രോഗങ്ങള്‍ വന്ന് അവശരായവര്‍ക്കും പാലിയേറ്റീവ് ദിനത്തില്‍ ഉല്ലാസ യാത്രയൊരുക്കി ചങ്ങാരോത്ത് ഗ്രാമ പഞ്ചായത്ത്.

രാവിലെ 2 ടൂറിസ്റ്റ് ബസിലായി ആരംഭിച്ച യാത്ര അകലാപുഴയില്‍ 2 മണിക്കൂര്‍ ബോട്ട് യാത്ര നടത്തി. പിന്നീട് തിക്കോടി ബിച്ച് സന്ദര്‍ശിച്ചു. എല്ലാവര്‍ക്കും സ്‌നേഹസമ്മാനം നല്‍കി.

ഗ്രാമ ഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി, മെഡിക്കല്‍ ഓഫീസര്‍ ഡോ: ആനന്ദ്, മെംബര്‍മാരായ കെ.വി അശോകന്‍, ഇ.ടി സരീഷ്, പാളയാട്ട് ബഷീര്‍, സെഡ്.എ സല്‍മാന്‍, വി സുമതി, കെ.ആര്‍ ആതിര, എച്ച്.ഐ പ്രമീള, ജൂലി സിസ്റ്റര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177083/changaroth-gram-panchayat-family-health-centre-a-day-in-akalapuzha-with-loved-ones)