---
title: "കൂത്താളി യുപി സ്‌കൂള്‍ പാലിയേറ്റീവ് സൊസൈറ്റിക്ക് മെഡിക്കല്‍ കിറ്റ് കൈമാറി "
english_title: "Koothali handed over medical kit to UP School Palliative Society"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177105/koothali-handed-over-medical-kit-to-up-school-palliative-society"
published_at: "2024-01-16T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a620e445c3f_1_kitt.JPG"
keywords: []
---

# കൂത്താളി യുപി സ്‌കൂള്‍ പാലിയേറ്റീവ് സൊസൈറ്റിക്ക് മെഡിക്കല്‍ കിറ്റ് കൈമാറി 

> **Lead Summary:** **പേരാമ്പ്ര:** ലോക പാലിയേറ്റീവ് ദിനത്തിനോട് അനുബന്ധിച്ച് കൂത്താളി യുപി സ്‌കൂള്‍ ശതവാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി കൂത്താളി ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സൊസൈറ്റിക്ക് മെഡിക്കല്‍ കിറ്റ് നല്‍കി.

## Article Content

**പേരാമ്പ്ര:** ലോക പാലിയേറ്റീവ് ദിനത്തിനോട് അനുബന്ധിച്ച് കൂത്താളി യുപി സ്‌കൂള്‍ ശതവാര്‍ഷിക ആഘോഷ പരിപാടിയുടെ ഭാഗമായി കൂത്താളി ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സൊസൈറ്റിക്ക് മെഡിക്കല്‍ കിറ്റ് നല്‍കി.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം കെ. രാഗിത അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു കിറ്റ് പ്രധാനധ്യാപകന്‍ പി. ആദര്‍ശില്‍ നിന്നും ഏറ്റുവാങ്ങി. ടി.വി മുരളി, ആര്‍.കെ മുനീര്‍, ആനന്ദ് ലാല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177105/koothali-handed-over-medical-kit-to-up-school-palliative-society)