---
title: "എന്‍. സന്തോഷ് കുമാര്‍ വീണ്ടും കെഎസ്ടിഎ ജില്ല പ്രസിഡന്റ് "
english_title: "N. Santhosh Kumar is again the district president of KSTA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177181/n-santhosh-kumar-is-again-the-district-president-of-ksta"
published_at: "2024-01-16T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a64d88e4fdb_1_ps.JPG"
keywords: []
---

# എന്‍. സന്തോഷ് കുമാര്‍ വീണ്ടും കെഎസ്ടിഎ ജില്ല പ്രസിഡന്റ് 

> **Lead Summary:** **പേരാമ്പ്ര : **എന്‍. സന്തോഷ് കുമാറിനെ വീണ്ടും കെഎസ്ടിഎ ജില്ല പ്രസിഡന്റായി തെരഞ്ഞെടുത്തു. ആര്‍.എം. രാജനാണ് ജില്ല സെക്രട്ടറി. കഴിഞ്ഞ 2 ദിവസമായി പാലേരിയില്‍ നടന്ന ജില്ല സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

## Article Content

**പേരാമ്പ്ര : **എന്‍. സന്തോഷ് കുമാറിനെ വീണ്ടും കെഎസ്ടിഎ ജില്ല പ്രസിഡന്റായി തെരഞ്ഞെടുത്തു. ആര്‍.എം. രാജനാണ് ജില്ല സെക്രട്ടറി. കഴിഞ്ഞ 2 ദിവസമായി പാലേരിയില്‍ നടന്ന ജില്ല സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പി.കെ. രാജനാണ് ട്രഷറര്‍. എം. ഷീജ, വി.വി. വിനോദ്, കെ.കെ. ബാബു, സി.കെ. ബീന എന്നിവരെ വൈസ് പ്രസിഡന്റുമാരായും ടി. ഗിരീഷ്‌കുമാര്‍, പി.കെ. സുജില, കെ. നിഷ, വി. അനുരാജ് എന്നിവരെ ജോയിന്റ്  സെക്രട്ടറിമാരായും സമ്മേളനം തെരഞ്ഞെടുത്തു.

ക്ഷാമ ബത്ത --ശമ്പള പരിഷ്‌കരണ കുടിശ്ശികകള്‍ ഉടന്‍ അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി തുക കാലോചിതമായി വര്‍ദ്ധിപ്പിക്കുക, കുട്ടികളുടെ എണ്ണം പരിഗണിക്കാതെ കലാകായിക പ്രവര്‍ത്തി പരിചയ അധ്യാപകരെ നിയമിക്കുക, പദ്ധതി ഏകീകരണ നടപടികള്‍ ദുരിതപ്പെടുത്തുക, പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ എകീകരണ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ കാര്യങ്ങളും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177181/n-santhosh-kumar-is-again-the-district-president-of-ksta)