---
title: "കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍ എഴുപതാം വാര്‍ഷിക ആഘോഷത്തിലേക്ക് "
english_title: "Kulathuwayal St. George's High School to its 70th Anniversary Celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177208/kulathuwayal-st-georges-high-school-to-its-70th-anniversary-celebration"
published_at: "2024-01-16T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a65e7a393a1_1_kulathu.JPG"
keywords: []
---

# കുളത്തുവയല്‍ സെന്റ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍ എഴുപതാം വാര്‍ഷിക ആഘോഷത്തിലേക്ക് 

> **Lead Summary:** **പേരാമ്പ്ര:** കുളത്തുവയല്‍ പ്രദേശത്തെ സാംസ്‌കാരിക ജീവിതത്തിനും വിദ്യാഭ്യാസപുരോഗതിക്കും അടിത്തറ ഒരുക്കിയ സെന്റ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍ എഴുപതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ സ്‌കൂളിലെ ബാച്ചുകള്‍ക്കതീതമായി ഒന്നിച്ചുള്ള പൂര്‍വ്വവിദ്യാര്‍ത്ഥിക്കൂട്ടായ്മ ജനുവരി 19 ന് ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം സംഘടിപ്പിക്കുന്നുവെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കുളത്തുവയല്‍ പ്രദേശത്തെ സാംസ്‌കാരിക ജീവിതത്തിനും വിദ്യാഭ്യാസപുരോഗതിക്കും അടിത്തറ ഒരുക്കിയ സെന്റ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍ എഴുപതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ സ്‌കൂളിലെ ബാച്ചുകള്‍ക്കതീതമായി ഒന്നിച്ചുള്ള പൂര്‍വ്വവിദ്യാര്‍ത്ഥിക്കൂട്ടായ്മ ജനുവരി 19 ന് ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം സംഘടിപ്പിക്കുന്നുവെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍, പുസ്തക പ്രദര്‍ശനം, ചിത്രപ്രദര്‍ശനം (രാവിലെ 10.00), ജനറല്‍ബോഡി (രാവിലെ 11.00), ആദരസമ്മേളനം (2.00), മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം എന്നിവയും ഉച്ചതിരിഞ്ഞ് 2.45 ന് സാംസ്‌കാരികപൊതുസമ്മേളനം, വൈകിട്ട് 6.00 മണിക്ക് കലാസന്ധ്യ തുടങ്ങിയ പരിപാടികളോടെയാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.

എഴുത്തുകാരനും സാമൂഹിക-വിദ്യാഭ്യാസ ചിന്തകനുമായ പ്രൊഫ. എം.എന്‍. കാരശ്ശേരിയാണ് 2 മണിക്കു നടക്കുന്ന പൊതുസമ്മേളന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.

എഴുത്തുകാരനും പ്രഭാഷകനുമായ, പ്രൊഫസര്‍ രാജേന്ദ്രന്‍ എടത്തുംകര, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ തുടങ്ങിയവര്‍ പരിപാടിയുടെ സെഷനുകളില്‍ പങ്കെടുക്കും.

എന്‍. വി. ഏലിക്കുട്ടി രചിച്ച ഇഷ്ടികകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം വേദിയില്‍ നടക്കും. സി.ജെ. ജോര്‍ജ്ജ് പ്രസിഡന്റ്, ഉമ്മര്‍ തണ്ടോറ, പ്രകാശ് മുള്ളന്‍കുഴി (സെക്രട്ടറിമാര്‍), ബോബി ഓസ്റ്റിന്‍ (ജന. കണ്‍വീനര്‍) നോബി കുമ്പുക്കല്‍ (ട്രഷറര്‍) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9946963401, 9447393471 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177208/kulathuwayal-st-georges-high-school-to-its-70th-anniversary-celebration)