---
title: "മുയിപ്പോത്ത് ശ്രീശാലാ ശങ്കരനാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം ജനുവരി 18 മുതല്‍"
english_title: "Muipoth Sreeshala Sankaranarayana Temple Arattu Mahotsava and Cattle Market from 18th to 25th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177267/muipoth-sreeshala-sankaranarayana-temple-arattu-mahotsava-and-cattle-market-from-18th-to-25th"
published_at: "2024-01-16T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6a0324c832_shirt.jpg"
keywords: []
---

# മുയിപ്പോത്ത് ശ്രീശാലാ ശങ്കരനാരായണ ക്ഷേത്രം ആറാട്ട് മഹോത്സവം ജനുവരി 18 മുതല്‍

> **Lead Summary:**  മുയിപ്പോത്ത്: മുയിപ്പോത്ത് ശ്രീശാലാ ശങ്കരനാരായണ ക്ഷേത്രം ആറാട്ട് മഹോത്സവവും കന്നുകാലി ചന്തയും ജനുവരി 18 മുതല്‍ 25 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

 മുയിപ്പോത്ത്: മുയിപ്പോത്ത് ശ്രീശാലാ ശങ്കരനാരായണ ക്ഷേത്രം ആറാട്ട് മഹോത്സവവും കന്നുകാലി ചന്തയും ജനുവരി 18 മുതല്‍ 25 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി കാര്‍ണിവെല്‍ ഒരുക്കിയിട്ടുണ്ട്. ജനുവരി 18 വ്യാഴാഴ്ച നാലുമണിക്ക് നടക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 6 മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മുന്‍ എംഎല്‍എ കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രിയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് രാത്രി 8 മണിക്ക് പ്രസീത ചാലക്കുടി നയിക്കുന്ന ഫോക്ക് മെഗാ ഷോ അരങ്ങേറും.

19 വെള്ളിയാഴ്ച മൂരികടത്തി കെട്ട് ചടങ്ങോടെ കന്ന്കാലി ചന്തക്ക് തുടക്കമാവും. 20 ശനിയാഴ്ച വൈകിട്ട് ആറാട്ട് മഹോത്സവത്തിന്റെ കൊടിയേറ്റ് നടത്തും. രാത്രി 9 ന് നാട്ടരങ്ങ് യൂത്ത് ഫെസ്റ്റും 21 ന് മ്യൂസിക് ഓഫ് വീല്‍സ് ജഗല്‍ നൈറ്റും അരങ്ങേറും.

22 ന് കന്നുകാലി പ്രദര്‍ശനവും ക്ഷീരസംഗമവും സംഘടിപ്പിക്കും. 23 ന് രാത്രി 9 കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന ഷി ഫിയസ്റ്റ അരങ്ങേറും. 24 ന് രാത്രി 8 മണിക്ക് കാമ്പ്രത്ത് ഭഗവതിക്ഷേത്രത്തില്‍ നിന്നും ഗജരാജന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയും ഉള്ള തിടമ്പെഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് എത്തിച്ചേരും.

25 ന് കാപ്പാട് ബ്രദേഴ്‌സ് ബാന്‍ഡ് അവതരിപ്പിക്കുന്ന മെഗാ ഷോ പരിപാടിയുടെ മാറ്റ് കൂട്ടും. 25 ന് കുളിച്ചാറാട്ടോടെ ക്ഷേത്ര മഹോത്സവത്തിന് സമാപനമാവും. സ്വാഗത സംഘം കണ്‍വീനര്‍ ഡി.കെ. മനു, എം. സതീശന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177267/muipoth-sreeshala-sankaranarayana-temple-arattu-mahotsava-and-cattle-market-from-18th-to-25th)