---
title: "മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്"
english_title: "Malabar Devaswom Temple Employees To Go On Strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177278/malabar-devaswom-temple-employees-to-go-on-strike"
published_at: "2024-01-16T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6acaabd934_dharnna.jpg"
keywords: []
---

# മലബാര്‍ ദേവസ്വം ക്ഷേത്ര ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** **കോഴിക്കോട് : ** ബോര്‍ഡ് ആസ്ഥാനത്തിലേക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ CITU സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. CITU കോഴിക്കോട് ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്ത ചെയ്തു.

## Article Content

**കോഴിക്കോട് : ** ബോര്‍ഡ് ആസ്ഥാനത്തിലേക്ക് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ CITU സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. CITU കോഴിക്കോട് ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരന്‍ ഉദ്ഘാടനം ചെയ്ത ചെയ്തു.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എ.കെ. പത്മ നാഭന്‍ മാസ്റ്റര്‍ Ex MLA അധ്യക്ഷംവഹിച്ചു. മലബാര്‍ ദേവസ്വം നിയമ നിര്‍മ്മാണവും ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണവും ഉടന്‍ പ്രാബല്യത്തില്‍ വരുത്തുക, ശമ്പളം കുടിശ്ശികയില്ലാതെ എല്ലാ മാസവും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ക്ഷേത്ര ജീവനക്കാര്‍ ജനവരി 16, 17 തിയ്യതികളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്.

സംസ്ഥാന പ്രസിഡന്റ് Ak പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി കെ.ടി. അനില്‍കുമാര്‍ സമര പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. പി. സന്തോഷ്, പരമേശ്വരന്‍ , ബബിത A, രാമദാസ് മുതലായവര്‍ പ്രസംഗിച്ചു. ശശികുമാര്‍ പേരാമ്പ സ്വാഗതവും, ശ്രീകുമാര്‍ ഗുരുവായൂര്‍ നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177278/malabar-devaswom-temple-employees-to-go-on-strike)