---
title: "കെഎസ്ടിഎ കൊയിലാണ്ടി താലൂക്ക് സമ്മേളനം പേരാമ്പ്രയില്‍ നടന്നു "
english_title: "KSTA Koyilandi Taluk Conference was held at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177298/ksta-koyilandi-taluk-conference-was-held-at-perambra"
published_at: "2024-01-16T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a6c73287141_1_kstaa.JPG"
keywords: []
---

# കെഎസ്ടിഎ കൊയിലാണ്ടി താലൂക്ക് സമ്മേളനം പേരാമ്പ്രയില്‍ നടന്നു 

> **Lead Summary:** **പേരാമ്പ്ര:** കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ കെഎസ്ടിഎ കൊയിലാണ്ടി താലൂക്ക് സമ്മേളനം പേരാമ്പ്ര ചന്ദ്രന്‍ നായര്‍ നഗറില്‍ വെച്ചു നടന്നു. യോഗം ജില്ലാ പ്രസിഡന്റ് അശോകന്‍ കെ വന്ദനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മൊയ്തീന്‍ കായണ്ണ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** കേരള സ്റ്റേറ്റ് ടൈലേഴ്‌സ് അസോസിയേഷന്‍ കെഎസ്ടിഎ കൊയിലാണ്ടി താലൂക്ക് സമ്മേളനം പേരാമ്പ്ര ചന്ദ്രന്‍ നായര്‍ നഗറില്‍ വെച്ചു നടന്നു. യോഗം ജില്ലാ പ്രസിഡന്റ് അശോകന്‍ കെ വന്ദനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മൊയ്തീന്‍ കായണ്ണ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കുഞ്ഞക്കണ്ണന്‍ വേളം, കുഞ്ഞിക്കണാരന്‍, ഖദീജ, ശ്രീനിവാസന്‍ പട്ടേരി കണ്ടി, പി.എം ശ്രീധരന്‍, ഇ.എസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

തയ്യല്‍ തൊഴിലാളികള്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക, ക്ഷേമനിധി അംഗങ്ങളായവരുടെ ആണ്‍മക്കള്‍ക്കും വിവാഹ ധനസഹായം അനുവദിക്കുക, കാലതാമസമില്ലാതെ പെര്‍ഷന്‍ അനുവദിക്കുക, ചികില്‍സാ സഹായം വര്‍ദ്ദിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായി ശ്രീനിവാസന്‍ പട്ടേരി കണ്ടി സെക്രട്ടറി, സരിത നടുവത്തൂര്‍ പ്രസിഡന്റ്, സീനത്ത് വൈസ് പ്രസിഡന്റ്, സന്ധ്യ ജോ സെക്രട്ടറി, പി.എം ശ്രീധരന്‍ ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177298/ksta-koyilandi-taluk-conference-was-held-at-perambra)