---
title: "പി.ടി തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു"
english_title: "An all-party condolence meeting was held on the death of PT Thomas MLA"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17730/an-all-party-condolence-meeting-was-held-on-the-death-of-pt-thomas-mla"
published_at: "2021-12-25T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6ba013e0fc_WATER MERK  NEW.JPG"
keywords: []
---

# പി.ടി തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര**: കോണ്‍ഗ്രസ്സ് നേതാവും കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റുമായ പി.ടി തോമസ് എംഎല്‍എ യുടെ നിര്യാണത്തില്‍ അനുശോചിച്ച് കല്പത്തൂര്‍ അഞ്ചാം പീടികയില്‍ സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ മൗന ജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര**: കോണ്‍ഗ്രസ്സ് നേതാവും കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റുമായ പി.ടി തോമസ് എംഎല്‍എ യുടെ നിര്യാണത്തില്‍ അനുശോചിച്ച് കല്പത്തൂര്‍ അഞ്ചാം പീടികയില്‍ സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ മൗന ജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

ടൌണ്‍ സിയുസി പ്രസിഡന്റ് സതീശന്‍ കല്പത്തൂര്‍ അദ്ധ്യക്ഷനായി. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.സി ഗോപാലന്‍, എം അശോകന്‍, ഇബ്രാഹിം വടക്കുമ്പാട്ട്, ഷിജു കെ ദാസ്, കെ.വി ശശികുമാര്‍, വി.എം കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു.

പി.ടി തോമസിന്റെ ഇഷ്ടഗാനം ചന്ദ്ര കളഭം ഗാനത്തോടെ യോഗം അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17730/an-all-party-condolence-meeting-was-held-on-the-death-of-pt-thomas-mla)