---
title: "നാരായണന്‍ പന്തിരിക്കരയ്ക്ക് ഭരത് പി.ജെ ആന്റണി സ്മാരക ദേശീയ പുരസ്‌ക്കാരം "
english_title: "Bharat PJ Anthony Memorial National Award to Narayanan Panthirikara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177330/bharat-pj-anthony-memorial-national-award-to-narayanan-panthirikara"
published_at: "2024-01-17T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a75a1f0cb00_1_npk.jpg"
keywords: []
---

# നാരായണന്‍ പന്തിരിക്കരയ്ക്ക് ഭരത് പി.ജെ ആന്റണി സ്മാരക ദേശീയ പുരസ്‌ക്കാരം 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര സ്വദേശി നാരായണന്‍ പന്തിരിക്കരക്ക് പി.ജെ ആന്റണി സ്മാരക ദേശീയ പുരസ്‌ക്കാരം ലഭിച്ചു. കുട്ടിയോദ്ധാവ് എന്ന ചിത്രത്തിന് കലാസംവിധാനത്തിലാണ് നാരായണന്‍ അവാര്‍ഡിന് അര്‍ഹനായത്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര സ്വദേശി നാരായണന്‍ പന്തിരിക്കരക്ക് പി.ജെ ആന്റണി സ്മാരക ദേശീയ പുരസ്‌ക്കാരം ലഭിച്ചു. കുട്ടിയോദ്ധാവ് എന്ന ചിത്രത്തിന് കലാസംവിധാനത്തിലാണ് നാരായണന്‍ അവാര്‍ഡിന് അര്‍ഹനായത്.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവും, ആര്‍ട്ട് ഡയറക്ടറുമായി 400 ല്‍ പരം ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച നാരായണന്‍ നിരവധി ചിത്രങ്ങളില്‍ വേഷം അണിയുകയും ചെയ്തിട്ടുണ്ട്. മലയാള നാടക / സിനിമാ പ്രവര്‍ത്തകനായിരുന്ന പി.ജെ ആന്റണിയുടെ പേരിലുള്ള പുരസ്‌ക്കാരം നാരായണനെ തേടിയെത്തിയിരിക്കുന്നു.

കുട്ടിയോദ്ധാവ് എന്ന കുട്ടികളുടെ സിനിമയുടെ കലാസംവിധാനത്തിനാണ് അംഗീകാരം. തൃശൂര്‍ ജനകീയ കലാ സാംസ്‌ക്കാരിക വേദിയുടെ ഭരത് പി.ജെ ആന്റണി സ്മാരക ദേശീയ അവാര്‍ഡാണ് നാരായണന് ലഭിച്ചിരിക്കുന്നത്.

പേരാമ്പ്രക്കടുത്ത് ചങ്ങരോത്ത് പന്തിരിക്കര സ്വദേശിയാണ്. ഇപ്പോള്‍ വേളം പളളിയത്താണ് കുടുംബ സമേതം താമസിച്ചു വരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177330/bharat-pj-anthony-memorial-national-award-to-narayanan-panthirikara)