---
title: "ദുരിതങ്ങളുടെ കൂടാരമായി പേരാമ്പ്ര താലൂക്ക് ആശുപത്രി മാറിയെന്ന് "
english_title: "Youth League says Perambra taluk hospital has become a tent of misery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17744/youth-league-says-perambra-taluk-hospital-has-become-a-tent-of-misery"
published_at: "2021-12-25T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6d2a8e30ec_WATER MERK  NEW.JPG"
keywords: []
---

# ദുരിതങ്ങളുടെ കൂടാരമായി പേരാമ്പ്ര താലൂക്ക് ആശുപത്രി മാറിയെന്ന് 

> **Lead Summary:** **പേരാമ്പ്ര:** ദുരിതങ്ങളുടെ കൂടാരമായി പേരാമ്പ്ര താലൂക്ക് ആശുപത്രി മാറിയെന്ന് യൂത്ത് ലീഗ് ആരോപിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനം പഴയതു പോലെ തന്നെ.

## Article Content

**പേരാമ്പ്ര:** ദുരിതങ്ങളുടെ കൂടാരമായി പേരാമ്പ്ര താലൂക്ക് ആശുപത്രി മാറിയെന്ന് യൂത്ത് ലീഗ് ആരോപിച്ചു. സാമൂഹ്യ ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തനം പഴയതു പോലെ തന്നെ.

പേരാമ്പ്ര ബ്ലോക്കിലെ ഏഴോളം വരുന്ന പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയ കേന്ദ്രമായ ഹോസ്പിറ്റല്‍ താലൂക് ആശുപത്രിയായി ഉയര്‍ത്തി കാഷ്വാലിറ്റി സൗകര്യം കൊണ്ടുവന്നിന്നു.

എന്നാല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് ആശുപത്രി പ്രവര്‍ത്തനം കൃത്യമായി മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഇവര്‍ പറഞ്ഞു. ഇത് ജനങ്ങളെ ദുരിതത്തിലാക്കുകയാണ്.

ഇപ്പോള്‍ താല്‍ക്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തനം നടക്കുന്നത്. ഒപി സമയത്തിന് ശേഷം വരുന്ന രോഗികള്‍ വേണ്ടത്ര ചികിത്സ കിട്ടാതെ പ്രയാസപ്പെടുകയാണ്.

ഓപി സമയം കഴിഞ്ഞാല്‍ കാഷ്വാലിറ്റി ഡോക്ടര്‍ മാത്രമാണ് ഹോസ്പിറ്റലില്‍ ഉള്ളത്. ഇസിജിക്ക് വരെ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ഇത് പാവപ്പെട്ട രോഗികളോട് ചെയ്യുന്ന ക്രൂരതയാണെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. കാഷ്വാലിറ്റി ഡോക്ടര്‍ തന്നെ വൈകീട്ടുള്ള ഒപിയും, വാര്‍ഡും കൈകാര്യം ചെയ്യുന്നത് കൊണ്ട് പെട്ടെന്ന് കിട്ടേണ്ട ചികിത്സ കിട്ടാത്ത അവസ്ഥയും നിലവിലുണ്ടെന്നും ഇവര്‍ പറഞ്ഞു.

രോഗിക്ക് നിരീക്ഷണത്തില്‍ കിടക്കേണ്ടി വന്നാല്‍ വേണ്ട വിരി പോലുമില്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വേണ്ട ജീവനക്കാരെ ഡോക്ടര്‍, നഴ്‌സിംഗ്, ക്ലീനിങ്, ലാബ് തസ്തികകളില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുന്നെും ഇവര്‍ പറഞ്ഞു.

ആര്‍.കെ മുഹമ്മദ് അധ്യക്ഷനായി. എം.പി സിറാജ്, സി .കെ ഹാഫിസ്, ആര്‍.എം നിഷാദ്, അര്‍ഷാദ് എടവരാട്, അമീര്‍ വല്ലാറ്റ, നിയാസ് കക്കാട്, ഷക്കീര്‍ എരത്മുക്ക്, ശംസുദ്ധീന്‍ മരുതേരി, ആഷിക് അലി കല്ലോട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17744/youth-league-says-perambra-taluk-hospital-has-become-a-tent-of-misery)