മുസ്ലിം ലീഗ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം സംഘടിപ്പിച്ചു

മുസ്ലിം ലീഗ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം സംഘടിപ്പിച്ചു
Jan 17, 2024 04:40 PM | By SUBITHA ANIL

പേരാമ്പ്ര: മുസ്ലിം ലീഗ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു.

ജില്ലയുടെ നെല്ലറയായ ആവള പാണ്ടിയില്‍ നെല്‍കൃഷി ചെയ്യുന്നകര്‍ഷകരുടെ നിരന്തരമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന കൃഷിവകുപ്പിന്റെ നിസ്സംഗത അവസാനിപ്പിക്കണമെന്നും, ആവള പാണ്ടി കൃഷി യോഗ്യമാക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും, ആവശ്യമായ സാമ്പത്തിക സഹായവും നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും മുസ്ലിം ലീഗ് ചെറുവണ്ണൂര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

പഞ്ചായത്തിലെ കരുവോടുചിറ അടക്കമുള്ള നെല്‍കൃഷിക്ക് അനുയോജ്യമായ വയല്‍ കൃഷി യോഗ്യമാക്കണമെന്നും അല്ലാത്തപക്ഷം കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു.

ആര്‍.കെ മുനീര്‍, ഒ. മമ്മു, പി.കെ മൊയ്തീന്‍, സി.പി കുഞ്ഞമ്മദ്, എന്‍.എം. കുഞ്ഞബ്ദുള്ള, കെ. മൊയ്തു, എം കാസിം, മൊയ്തു, കുനീമ്മല്‍ മൊയ്തു, കെ. മുഹമ്മദ്, പി കുഞ്ഞമ്മദ് ഹാജി, ഇല്യാസ് ഇല്ലത്ത്, എന്‍.കെ ഇബ്രാഹിം, ബി.എം മൂസ, എ.കെ. മുഹമ്മദ്, സി.കെ സമദ്, കെ ഉബൈദ് എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി എം.വി മുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.കെ നൗഫല്‍ നന്ദിയും പറഞ്ഞു.

Muslim League organized Cheruvannur Panchayath Council meeting

Next TV

Related Stories
പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

May 1, 2024 05:07 PM

പേരാമ്പ്രയിലും ഡ്രൈവിംഗ് സ്‌കൂളുകള്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കരിക്കും

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് നാളെ പേരാമ്പ്രയിലും ഡ്രൈവിംഗ്...

Read More >>
ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

May 1, 2024 02:21 PM

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി

ഒലീവ് പബ്‌ളിക് സ്‌കൂളില്‍ പേരന്റിംഗ് ഇന്‍ ടു ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി...

Read More >>
അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

May 1, 2024 11:56 AM

അഡ്വ: കെ.കെ വത്സന്‍ അനുസ്മരണം

അഡ്വ: കെ.കെ വത്സന്റെ മൂന്നാം ചരമവാര്‍ഷികം...

Read More >>
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>