---
title: "സര്‍ഗ എടവരാട് ഒന്നാം വാര്‍ഷികത്തിന് ആഘോഷ പൂര്‍ണ്ണമായ സമാപനം "
english_title: "A celebratory conclusion to the 1st anniversary of Sarga Edavarad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177482/a-celebratory-conclusion-to-the-1st-anniversary-of-sarga-edavarad"
published_at: "2024-01-17T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7c5c4420a4_1_samapanam.jpg"
keywords: []
---

# സര്‍ഗ എടവരാട് ഒന്നാം വാര്‍ഷികത്തിന് ആഘോഷ പൂര്‍ണ്ണമായ സമാപനം 

> **Lead Summary:** **പേരാമ്പ്ര: **രണ്ട് മാസക്കാലമായി നടന്നു വന്ന സര്‍ഗ ഒന്നാം വാര്‍ഷിക ആഘോഷം സമാപിച്ചു.

## Article Content

**പേരാമ്പ്ര: **രണ്ട് മാസക്കാലമായി നടന്നു വന്ന സര്‍ഗ ഒന്നാം വാര്‍ഷിക ആഘോഷം സമാപിച്ചു.

വര്‍ണ്ണശബളമായ ഘോഷയാത്രക്ക് ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കേരളത്തിന് അകത്തും പുറത്തും ഒട്ടനവധി വേദികളില്‍ സര്‍ഗ്ഗ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന വി.കെ സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യപ്രഭാഷണം നടത്തി.

സര്‍ഗ പ്രസിഡന്റ്  ആനന്ദ് ഇ.പി അധ്യക്ഷത വഹിച്ചു. ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലജ പുതിയെടുത്ത്, രണ്ടാം വാര്‍ഡ് അംഗം റസ്മിന തങ്കേകണ്ടി എടവരാട് എഎംഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.കെ രാകേഷ്, എന്‍ പത്മജന്‍, രോഹിത് എടവന, നറക്കമ്മല്‍ ശ്രീധരന്‍, നീറ്റാറത്ത് ശിവാനന്ദന്‍, പി.കെ സുരേഷ്, കെ.പി സമീര്‍, ഹമീദ് പെരുമ്പോക്കണ്ടി, കെ.വി കുഞ്ഞബ്ദുള്ള ഹാജി, ഇ.പി സുരേഷ്, ശരത് ബാബു പെണോട്ട്, ആര്‍.എം രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി മുനീര്‍ മണ്ണില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ടി മുര്‍ഷിദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സൂര്യ എന്റര്‍ടൈന്‍മെന്റ് കോഴിക്കോട് അവതരിപ്പിച്ച മെഗാ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഷോ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177482/a-celebratory-conclusion-to-the-1st-anniversary-of-sarga-edavarad)