---
title: "വോളിബോള്‍ കോച്ചിംഗ് ക്യാമ്പും ദേശീയ വോളി കോച്ച് അച്യുതന് ആദരവും "
english_title: "Volleyball Coaching Camp and Tribute to Coach Achuthan Master at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177488/volleyball-coaching-camp-and-tribute-to-coach-achuthan-master-at-koothali"
published_at: "2024-01-17T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7cd60606ea_1_mash.jpg"
keywords: []
---

# വോളിബോള്‍ കോച്ചിംഗ് ക്യാമ്പും ദേശീയ വോളി കോച്ച് അച്യുതന് ആദരവും 

> **Lead Summary:** **കൂത്താളി : **കൂത്താളി എയുപി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷം ശതമുദ്ര 24 ന്റെ ഭാഗമായി മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി വോളിബോള്‍ കോച്ചിംഗ് ക്യാമ്പും കോച്ച് അച്യുതന്‍ മാസ്റ്റര്‍ക്ക് ആദരവും സംഘടിപ്പിച്ചു.

## Article Content

**കൂത്താളി : **കൂത്താളി എയുപി സ്‌കൂള്‍ നൂറാം വാര്‍ഷിക ആഘോഷം ശതമുദ്ര 24 ന്റെ ഭാഗമായി മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി വോളിബോള്‍ കോച്ചിംഗ് ക്യാമ്പും കോച്ച് അച്യുതന്‍ മാസ്റ്റര്‍ക്ക് ആദരവും സംഘടിപ്പിച്ചു.

ദേശിയ വോളി കോച്ച് ഇ അച്യുതന്‍ ഉദ്ഘാടനം ചെയ്തു. പിടിഎയുടെ ആദരവായി അച്യുതന്‍ മാസ്റ്റര്‍ക്ക് പ്രധാനധ്യാപകന്‍ പി ആദര്‍ശ് ഉപഹാരം സമര്‍പ്പണം നടത്തി.

ടി.വി മുരളി അധ്യക്ഷ്യത വഹിച്ചു. പരിശീലകരായ റിട്ടേര്‍ഡ് ജവാന്‍ പി. ശശി, ടി.വി ശ്രീകുമാര്‍, ജി.എസ് ബിജോയ്, സുധീര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177488/volleyball-coaching-camp-and-tribute-to-coach-achuthan-master-at-koothali)