---
title: "മേപ്പയ്യൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ജനപ്രതിനിധികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "People's representatives organized a protest in front of meppayyur panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177494/peoples-representatives-organized-a-protest-in-front-of-meppayyur-panchayat-office"
published_at: "2024-01-17T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7d780e8a64_kuttayima.jpg"
keywords: []
---

# മേപ്പയ്യൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ജനപ്രതിനിധികള്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍:** തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം അഷീദ നടുക്കാട്ടില്‍, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സറീന ഒളോറ, റാബിയ എടത്തിക്കണ്ടി എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. പഞ്ചായത്ത് മുസ്ലിം ലീഗ് ചെയര്‍മാന്‍ കെ.എം കുഞ്ഞമ്മദ് മദനി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് മുസ്ലിം ലീഗ് കണ്‍വീനര്‍ കീഴ്‌പ്പോട്ട് പി. മൊയ്തീന്‍, വി. മുജീബ്, വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത്, ശ്രീനിലയം വിജയന്‍, സി.എം ബാബു, എം.കെ ഫസലുറഹ്‌മാന്‍ എന്നിവര്‍ സമരത്തെ അഭിവാദ്യം ചെയ്ത്സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177494/peoples-representatives-organized-a-protest-in-front-of-meppayyur-panchayat-office)