---
title: "പേരാമ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണം വികസന സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "Peramba Block Panchayat Organizes Annual Plan Formulation And Development Seminar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177497/peramba-block-panchayat-organizes-annual-plan-formulation-and-development-seminar"
published_at: "2024-01-17T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7db85ca473_Seminar.jpg"
keywords: []
---

# പേരാമ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണം വികസന സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ :** പേരാമ്പ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണം വികസന സെമിനാര്‍ സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ :** പേരാമ്പ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണം വികസന സെമിനാര്‍ സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിസന്റ് സി.കെ. പാത്തുമ്മടീച്ചര്‍, അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍ കരട് വികസന രേഖ അവതരിപ്പിച്ചു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച നടത്തി. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യമൊരുക്കല്‍, പ്രാദേശിക സാമ്പത്തിക വികസന പദ്ധതികള്‍, താലൂക്ക് ആശുപതി സമഗ്രവികസന പദ്ധതികള്‍, തുടങ്ങി വിവിധ മേഖലകളിലെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ബിന്ദു, സി.കെ ശശി, വി.കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി അഷറഫ്, കെ. അജിത, ഗിരിജ ശശി, പ്രഭാശങ്കര്‍, കെ.കെ ലിസി, വഹീദ പാറേമ്മല്‍ എന്നിവര്‍ സംസാരിച്ചു. BDO പി. കാദര്‍ സ്വാഗതവും ക്ഷേമ കാര്യസമിതി ചെയര്‍പേഴ്‌സണ്‍ കെ. രജിത നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177497/peramba-block-panchayat-organizes-annual-plan-formulation-and-development-seminar)