---
title: "വ്യത്യസ്തമായ ബോധവല്‍ക്കരണവുമായി മോട്ടോർ വാഹന വകുപ്പ് "
english_title: "Department of Motor Vehicles launches different awareness campaigns "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177503/transport-vehicle-department-with-different-awareness-campaigns"
published_at: "2024-01-17T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7df883ac0e_Seminar.jpg"
keywords: []
---

# വ്യത്യസ്തമായ ബോധവല്‍ക്കരണവുമായി മോട്ടോർ വാഹന വകുപ്പ് 

> **Lead Summary:** **പേരാമ്പ്ര : **റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി പേരാമ്പ്ര റീജിനല്‍ ട്രാന്‍സ്‌ഫോര്‍ട്ട് വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പരിശോധനയും ബോധവല്‍കരണവും നടത്തി.

## Article Content

**പേരാമ്പ്ര : **റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി പേരാമ്പ്ര റീജിനല്‍ ട്രാന്‍സ്‌ഫോര്‍ട്ട് വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പരിശോധനയും ബോധവല്‍കരണവും നടത്തി.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇല്ലാതെ നിയമ ലംഘനങ്ങള്‍ നടത്തി വരെയും കണ്ടെത്തിയിരുന്നു. നിയമം പാലിച്ചവര്‍ക്ക് മിഠായി നല്‍കിയും പാലിക്കാത്തവരെ ബോധവല്‍ക്കരിച്ചുമായിരുന്നു പരിശോധന എന്ന് സബ്ബ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി. രാജേഷ് പറഞ്ഞു. പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ് പരിസരത്തായിരുന്നു ആദ്യ പരിശോധന.

നിലവാരമില്ലാതെ ഹെല്‍മറ്റ് ധരിച്ചെത്തിയ എത്തിയവര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അതുല്‍ന് റോഡ് സുരക്ഷയുടെഭാഗമായി സൗജന്യമായി ഹെല്‍മറ്റും നല്‍കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ മാരായ സുരേഷ് Kവിജയന്‍, V സുനീഷ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍മാരായ SD ശ്രീനി, റിജേഷ് കൃഷ്ണന്‍., ഷാന്‍ S നാഥ്, രഘുനാഥ് എന്നിവര്‍ പരിരോധനക്കും ബോധവല്‍ക്കരണത്തിനുംനേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177503/transport-vehicle-department-with-different-awareness-campaigns)