---
title: "കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി"
english_title: "Koothali Kammoth Mahavishnu Temple Arattu Mahotsava Flagged Off"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177555/koothali-kammoth-mahavishnu-temple-arattu-mahotsava-flagged-off"
published_at: "2024-01-17T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a80a375b0a7_1.jpg"
keywords: []
---

# കൂത്താളി കമ്മോത്ത് മഹാവിഷ്ണുക്ഷേത്ര ആറാട്ട് മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** പേരാമ്പ്ര : മലബാറിലെ പ്രമുഖ മഹാവിഷ്ണു ക്ഷേത്രമായ കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കെ. മാധവന്‍ ഭട്ടതിരി മഹോത്സവത്തിന്റെ കൊടിയേറ്റി.

## Article Content

പേരാമ്പ്ര : മലബാറിലെ പ്രമുഖ മഹാവിഷ്ണു ക്ഷേത്രമായ കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കെ. മാധവന്‍ ഭട്ടതിരി മഹോത്സവത്തിന്റെ കൊടിയേറ്റി.

ഇതോടെ ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഇനിയുള്ള ഒരാഴ്ചക്കാലം കൂത്താളി ജനസാന്ദ്രമാവും. ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ദിവസവും വിശേഷാല്‍ പൂജകളും അന്നദാനവും ഉണ്ടായിരിക്കും. ഇന്ന് രാത്രി 9 മണിക്ക് ക്ഷേത്ര പരിസരത്ത് തയ്യാറാക്കിയ വേദിയില്‍ പയ്യന്നൂര്‍ ഹണി ഓര്‍ക്കസ്ട്ര ഒരുക്കുന്ന ഗാനമേള അരങ്ങേറി .

നാളെ വ്യാഴാഴ്ച വൈകിട്ട് 6 മണിമുതല്‍ പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാട്ടരങ്ങും തുടര്‍ന്ന് സാംസ്‌ക്കാരിക സമ്മേളനവും ഉണ്ടാവും. 19 വെള്ളിയാഴ്ച ക്ഷേത്രാങ്കണത്തില്‍ ആധ്യാത്മിക പ്രഭാഷകന്‍ വി.പി. ഉണ്ണികൃഷ്ണന്റെ ആത്മീയ പ്രഭാഷണവും രാത്രി 9 മണിക്ക് തിരുവനന്തപുരം സംഘകേളിയുടെ മക്കളുടെ ശ്രദ്ധക്ക് എന്ന നാടകവും അരങ്ങേറും.

20 ശനിയാഴ്ച ഗജവീരന്മാരുടെയും താളവാദ്യങ്ങളുടെയും അമ്പടിയോടെ കല്ലോട് സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന എഴുന്നള്ളത്തും, ക്ഷേത്രാങ്കണത്തില്‍ ശ്രീരാഗം ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും പ്രധാന വേദിയില്‍ മ്യൂസിക് ഫ്രണ്ട്സ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.21 ഞായറാഴ്ച പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാട്ടവങ്ങും രാത്രി 12 മണിക്ക് വെടിക്കെട്ടും ഉണ്ടായിരിക്കുന്നതാണ്. തിങ്കളാഴ്ച കാലത്ത് ഭഗവാന്റെ കുളിച്ചാറാട്ടോടെ മഹോത്സവത്തിന്സമാപ്തിയാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177555/koothali-kammoth-mahavishnu-temple-arattu-mahotsava-flagged-off)